കായിക ദിനം ആചരിച്ചു

മൂവാറ്റുപുഴ:  നിർമ്മല ഹയർ സെക്കൻഡറി സ്കൂളിന്റെ കായിക ദിനം ആചരിച്ചു. നിർമ്മല കോളേജ് ഗ്രൗണ്ടിൽ നടന്ന പരിപാടി ഒളിമ്പ്യൻ സിനി ജോസ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സമ്മേളനത്തിൽ സ്കൂൾ പ്രിൻസിപ്പാൾ ഫാദർ ആന്റണി പുത്തൻകുളം സ്വാഗതമാശംസിച്ചു. നിർമല കോളേജ് പ്രിൻസിപ്പൽ ഡോക്ടർ കെ.വി തോമസ്, നിർമല കോളേജ് ബർസാർ റവ. ഡോക്ടർ. ജസ്റ്റിൻ കണ്ണാടൻ, കായിക മേഖലയ്ക്ക് മികച്ച സംഭാവനകൾ നൽകിയ കോച്ച് ജോർജ് ജോസഫ്, സ്കൂൾ വൈസ് പ്രിൻസിപ്പൽ ഫാദർ ഫ്രാൻസിസ് മഠത്തിപ്പറമ്പിൽ, പി.ടി.എ, എം. പി.ടിയെ പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു മാർച്ച് പാസ്‌റ്റോടെ ആരംഭിച്ച കായികദിനം ഉച്ചകഴിഞ്ഞ് റിലേ മത്സരങ്ങളോടുകൂടി അവസാനിച്ചു. നിർമ്മല സ്കൂൾ കായികാധ്യാപകൻ  ജയ്സൺ ജോസഫിനെ ഒളിമ്പ്യൻ സിനി ജോസ് ആദരിച്ചു. കോമൺവെൽത്ത് ഗെയിംസ് സ്വർണ്ണ മെഡൽ ജേതാവ് എൽദോ പോൾ കായികാധ്യാപകൻ ജോർജ്ജ് ജോസിനെ ആദരിച്ചു.

Back to top button
error: Content is protected !!