‘തിദ്കാറേ രിഫാഈ 2021 ‘ ആത്മീയ സംഗമം സമാപിച്ചു.

 

മൂവാറ്റുപുഴ: സുന്നി യുവജന സംഘം (എസ്.വൈ.എസ്.) മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ‘തിദ്കാറേ രിഫാഈ 2021’ ആത്മീയ സംഗമത്തിനും ശൈഖ് റിഫാഇ അനുസ്മരണ സമ്മേളനത്തിനും വിവിധ പരിപാടികളോടെ സമാപനം കുറിച്ചു. രിഫാഈ റാത്തീബിനു സയ്യിദ് ഷറഫുദ്ദീൻ തങ്ങൾ, മജ്ലിസുന്നൂർ ജില്ലാകൺവീനർ നൗഷാദ് ഫൈസി, മജ്ലിസുന്നൂർ മണ്ഡലം കൺവീനർ അബൂബക്കർ ഫൈസി തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനം മജ്ലിസുന്നൂർ ജില്ലാ അമീർ സയ്യിദ് സൈഫുദ്ദീൻ തങ്ങൾ ഫൈസി അൽബുഖാരി ഉദ്ഘാടനം ചെയ്തു. സർവ്വ ജീവികളോടും സ്നേഹവും അനുകമ്പയും പ്രകടിപ്പിക്കുകയും അവയെ സംരക്ഷിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം ഊന്നി പറഞ്ഞ പ്രത്യയ ശാസ്ത്രമാണ് ഇസ്‌ലാം എന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. സ്വാഗതസംഘം മുഖ്യരക്ഷാധികാരി ഷബീബ് ഫൈസി അധ്യക്ഷത വഹിച്ചു. പ്രശസ്ത ഖുർആൻ ശാസ്ത്ര പണ്ഡിതൻ റഹ്മത്തുല്ലാ ഖാസിമി മുത്തേടം മുഖ്യപ്രഭാഷണം നടത്തി. പുതുതായി സംസ്ഥാന-ജില്ലാ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടവർക്ക് എസ്.വൈ.എസ്. ജില്ലാ പ്രസിഡന്റ് എൻ.കെ. മുഹമ്മദ് ഫൈസി, ജനറൽ സെക്രട്ടറി കബീർ മുട്ടം, എസ്.കെ.എം.എം.എ. ജില്ല ജനറൽ സെക്രട്ടറി സിയാദ് ചെമ്പറക്കി, മജ്‌ലിസ്സുന്നൂർ ജില്ല കൺവീനർ നൗഷാദ് ഫൈസി പട്ടിമറ്റം എന്നിവർ ഉപഹാര സമർപ്പണം നടത്തി. പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ സ്മാരക ഉറവ് റിലീഫ് സെൽ ഉദ്ഘാടനം ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ പ്രസിഡന്റ് എം.യു. ഇസ്മായിൽ ഫൈസി വണ്ണപ്പുറം നിർവ്വഹിച്ചു. സംഘടന സ്കൂൾ ജില്ല ചെയർമാനായി തെരഞ്ഞെടുത്ത അലി പായിപ്രയെ റഹ്മത്തുള്ള ഖാസിമി മൂത്തേടം ഉപഹാരം നൽകി ആദരിച്ചു. സ്വാഗതസംഘം കൺവീനർ ഷറഫ് പെരുമറ്റം സ്വാഗതവും മണ്ഡലം ട്രഷറർ മുഹമ്മദ്‌ റാഫി ഐരാറ്റിൽ നന്ദിയും പറഞ്ഞു. സമ്മേളനത്തിൽ സയ്യിദ് ഖമറുദ്ദീൻ തങ്ങൾ, കെ. കെ. ഇബ്രാഹിം ഹാജി പേഴക്കാപ്പിള്ളി, രണ്ടാർകര മീരാൻ മൗലവി, എം.എ. അലിയാർ മാസ്റ്റർ, എ.എം. സൈനുദ്ദീൻ മാസ്റ്റർ, കെ. എ.യൂസഫ് ഹാജി, മൈതീൻ ഈട്ടി പാറ, ഷംസുദ്ദീൻ മണക്കണ്ടം, ഈസാ നെരോത്ത്, മജീദ് മാളിയേക്കൽ, മൈതീൻ മുടവന, അബ്ദുൽ കരീം മൗലവി, എസ്. മുഹമ്മദ് കുഞ്ഞ് പൂക്കടശ്ശേരി, മുസദ്ധിഖ് മൂവാറ്റുപുഴ, റുമൈസ് ഹുദവി, അസീസ് മരങ്ങാട്ട്, ബഷീർ കാഞ്ഞിരക്കാട്ട്, ലിനാഷ വലിയപറമ്പിൽ, സിദ്ധീഖ് ചിറപ്പാട്, തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നടന്ന പ്രാർത്ഥന സംഗമത്തിൽ സയ്യിദ് സൈഫുദ്ധീൻ തങ്ങൾ ഫൈസി അൽ ബുഖാരി പ്രാർത്ഥനക്ക് നേതൃത്വം നൽകി.

ഫോട്ടോ : എസ്.വൈ.എസ്. മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച തിദ്കാറെ രിഫാഈ 2021 ആത്മീയ സംഗമത്തിൽ മജ്‌ലിസുന്നൂർ ജില്ല അമീർ സയ്യിദ് സൈഫുദ്ധീൻ തങ്ങൾ ഫൈസി അൽ ബുഖാരി പ്രാർത്ഥനക്ക് നേതൃത്വം നൽകുന്നു. റഹ്മത്തുള്ള ഖാസിമി മൂത്തേടം, എൻ.കെ. മുഹമ്മദ്‌ ഫൈസി, ഇസ്മായിൽ ഫൈസി വണ്ണപ്പുറം എന്നിവർ സമീപം

Back to top button
error: Content is protected !!