എനാനല്ലൂരിൽ എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ സ്പിരിറ്റ് പിടികൂടി.
മൂവാറ്റുപുഴ :-ആയവന പഞ്ചായത്തിലെ എനാനല്ലൂർ കേന്ദ്രികരിച്ചു എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ സ്പിരിറ്റ് പിടികൂടി.9 ലിറ്റർ സ്പിരിറ്റാണ് എനാനെല്ലൂരിന് സമീപമുള്ള വീട്ടിൽ നിന്നും മൂവാറ്റുപുഴ എക്സ്സൈസ് റേഞ്ച് ഓഫിസിലെ അസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്പെക്ടർ പിസി ഗിരീഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.കേസിൽ ആയവന കൂവത്തൊട്ടിയിൽ അരുൺകുമാർ (36)-ന് എതിരെ കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ പിടികൂടാനായിട്ടില്ല.പ്രിവൻറ്റീവ് ഓഫീസർ മാരായ വിആർ പ്രതാപൻ, ജോണി അഗസ്റ്റിൻ, സിവിൽ എക്സ്സൈസ് ഓഫീസർ മാരായ കബീർ പിഎം, റോബി കെഎം, ബാബു എംറ്റി , മിഥുൻ റ്റിഎസ്,വനിത സിവിൽ എക്സ്സൈസ് ഓഫീസർ ടിനു ജോർജ്.എന്നിവർ ഉൾപ്പെട്ട എക്സ്സൈസ് സംഘമാണ് നടത്തിയ റെയ്ഡിലാണ് സ്പിരിറ്റ് പിടികൂടിയത്.