സ്‌പെഷ്യല്‍ ട്രെയിനിംഗ് സെന്റർ പ്രവേശനോത്സവം നടത്തി

പല്ലാരിമംഗലം: സമഗ്രശിക്ഷാ കേരളം കോതമംഗലം ബിആർസിയുടെ നേതൃത്വത്തിൽ പല്ലാരിമംഗലം പഞ്ചായത്തിലെ സ്പെഷ്യൽ ട്രെയിനിംഗ് സെന്ററിൽ ഔട്ട് ഓഫ് സ്ക്കൂൾ കുട്ടികളുടെ പ്രവേശനോത്സവം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഒ ഇ അബാസ് ഉദ്ഘാടനം ചെയ്തു. പഞ്ചിമബംഗാൾ, ആസ്സാം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള ഒന്നുമുതൽ ആറാം ക്ലാസുവരെ പഠിക്കുന്ന ഇരുപതോളം കുട്ടികളാണ് സെന്ററിൽ പഠിക്കുവാനെത്തുന്നത്. സ്ക്കൂളിൽ ചേരാത്ത കുട്ടികളെ കണ്ടെത്തുക, വിവിധ സംസ്ഥാനങ്ങളിൽ നിന്ന് സ്ക്കൂളിൽ ചേർന്ന വിഭിന്ന നിലവാരത്തിലുള്ള കുട്ടികൾക്ക് അടിസ്ഥാനപരമായ ശേഷികൾ ഉറപ്പാക്കുക എന്നീവയാണ് സ്പെഷ്യൽ ട്രെയിനിംഗ് സെന്ററുകളുടെ ലക്ഷ്യം. യോഗത്തിൽ ബിആർസി ട്രെയ്നർ എൽദോ പോൾ, അധ്യാപികമാരായ പി പി സിനി, ടി എസ് സഫീന എന്നിവർ സംസാരിച്ചു. എറണാകുളം ജില്ലയിൽ 39 സ്പെഷ്യൽ ട്രെയിനിംഗ് സെന്ററുകളാണ് പ്രവർത്തിക്കുന്നത്.

Back to top button
error: Content is protected !!