വേഗത്തടകള്‍ സ്ഥാപിക്കണം : മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രമേയം

മൂവാറ്റുപുഴ: നിര്‍മ്മല കോളേജിനു മുന്നില്‍ കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥിനി മരിക്കാനിടയായ സംഭവത്തിന്റെ പഞ്ചാത്തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമീപത്തെ റോഡുകളില്‍ വേഗത്തടകള്‍ സ്ഥാപിക്കണമെന്ന് ജില്ലാ കളക്ടര്‍, ആര്‍.ഡി.ഒ. ഉള്‍പ്പടെയുള്ള അധികാരികളോട് ബ്ലോക്ക് പഞ്ചായത്ത് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സ്‌കൂള്‍, കോളേജ് സമയങ്ങളില്‍ പോലീസിന്റെ സാന്നിദ്ധ്യവും ശ്രദ്ധയും ഉറപ്പാക്കുന്നതിനുള്ള നടപടിയും സ്വീകരിക്കണം.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാധാകൃഷ്ണന്‍ അവതരിപ്പിച്ച പ്രമേയം ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി പാസ്സാക്കി. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബെസ്റ്റിന്‍ ചേറ്റൂര്‍, വൈസ് പ്രസിഡന്റ് സാറാമ്മ ജോണ്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍മാരായ റീന സജി, മേഴ്‌സി ജോര്‍ജ്, ബ്ലോക്ക് മെമ്പര്‍മാരായ പ്രൊഫ. ജോസ് അഗസ്റ്റിന്‍, ജോസി ജോളി, ഷിവാഗോ തോമസ്, സിബിള്‍ സാബു, അഡ്വ.ബിനി ഷൈമോന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!