സ്പീക്ക് യങ്ങ്,യുവത പറയുന്നു ഭാവി കേരളത്തെ കുറിച്ച് – പ്രോഗ്രാമിൻ്റെ കോതമംഗലം മണ്ഡലതല ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.

 

കോതമംഗലം:കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലായി സംഘടിപ്പിച്ച സ്പീക്ക് യങ്ങ്,യുവത പറയുന്നു ഭാവി കേരളത്തെ കുറിച്ച് പ്രോഗ്രാമിൻ്റെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴി നിർവ്വഹിച്ചു.ചടങ്ങിൽ കായിക വകുപ്പ് മന്ത്രി ഇ പി ജയരാജൻ അദ്ധ്യക്ഷത വഹിച്ചു.യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ് സതീഷ് മുഖ്യ പ്രഭാഷണം നടത്തി.

കോതമംഗലം മണ്ഡലതലത്തിൽ നടത്തിയ പ്രോഗ്രാം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.
വിവിധ കലാ കായിക,
സാംസ്‌കാരിക,ആരോഗ്യ,
കാർഷിക,വ്യവസായിക മാധ്യമ മേഖലാകളിൽ നിന്നുള്ള തെരെഞ്ഞെടുക്കപ്പെട്ട ചെറുപ്പക്കാർ ഭാവി കേരളത്തിനായുള്ള വികസന പദ്ധതികൾ നിർദ്ദേശിച്ചു.
മറ്റു മണ്ഡലങ്ങളിൽ നിന്നും വ്യത്യസ്തമായി ആന്റണി ജോൺ എം എൽ എ ചടങ്ങിൽ വിവിധ മേഖലകളിൽ നിന്നും പ്രസംഗിച്ച ചെറുപ്പക്കാർക്ക് മറുപടി പ്രസംഗം നടത്തി ആദ്യാവസാനം വരെ നിലകൊണ്ടത് ശ്രദ്ധേയമായി. സംസ്ഥാന യുവജനക്ഷേമ ബോർഡ് മുഖേന കോതമംഗലത്തു സ്പോർട്സ് കിറ്റ് അനുവദിച്ച ക്ലബ്ബുകൾക്കുള്ള വിതരണവും നടത്തി.

ചടങ്ങിൽ കീരംപാറ പഞ്ചായത്ത് പ്രസിഡന്റ് വി സി ചാക്കോ അധ്യക്ഷനായി.കോട്ടപ്പടി പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി,ജില്ലാ പഞ്ചായത്ത് മെമ്പർ റഷീദ സലിം,ബ്ലോക്ക് പഞ്ചായത്ത് അംഗം ആശ അജിൻ,മുൻസിപ്പൽ കൗൺസിലർ എൽദോസ് പോൾ, ആദർശ് കുര്യാക്കോസ്,ഷിജോ അബ്രഹാം എന്നിവർ പ്രസംഗിച്ചു.
മുൻസിപ്പൽ കോർഡിനേറ്റർ ജോബിൻ ചെറിയാൻ സ്വാഗതവും,
യൂത്ത് കോർഡിനേറ്റർ സ്വലാഹ് കെ കാസിം നന്ദിയും പറഞ്ഞു.

Back to top button
error: Content is protected !!