ആയവന

ദേശീയ യുവജന ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗ മത്സരത്തിൽ ആയവന സ്വദേശിക്ക് ഒന്നാം സ്ഥാനം.

 

മൂവാറ്റുപുഴ: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ്, എറണാകുളം ജില്ലാ യുവജന കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് ജില്ലാതല പ്രസംഗ മത്സരത്തിൽ ആയവന സ്വദേശി ഒന്നാം സ്ഥാനം നേടി. കളക്ട്രേറ്റിലെ മീഡിയ സെൻ്ററിൽ നടന്ന മത്സരത്തിൽ ആയവന സ്വദേശി ആൻറണി വിൻസെൻ്റ് ആണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. കോതമംഗലം മുനിസിപ്പാലിറ്റിയിൽ നിന്നുള്ള എബി കുര്യാക്കോസിനാണ് രണ്ടാം സ്ഥാനം. വിജയികൾക്ക് മേയർ എം.അനിൽ കുമാർ ക്യാഷ് പ്രൈസും പ്രശസ്തി പത്രവും സമ്മാനിച്ചു. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ പി.ആർ. ശ്രീകല, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈനി ജോർജ്, മണീട് പഞ്ചായത്ത് യൂത്ത് കോ-ഓർഡിനേറ്റർ റ്റി.റ്റി. സുനിൽ, കേരള വളൻ്ററി യൂത്ത് ആക്ഷൻ ഫോഴ്സ് ക്യാപ്റ്റൻ അരവിന്ദ് സജിവൻ എന്നിവർ പങ്കെടുത്തു.

Back to top button
error: Content is protected !!
Close