ഹൈന്ദവ വിശ്വാസങ്ങളെ അധിക്ഷേപിച്ച് സ്പീക്കറുടെ പ്രസ്താവന: മൂവാറ്റുപുഴയില്‍ നാമ ജപ ഘോഷയാത്ര നടത്തി

മൂവാറ്റുപുഴ: ഹൈന്ദവ വിശ്വാസങ്ങളേയും ആചാരങ്ങളേയും ആരാധനാ മൂര്‍ത്തികളേയും വെറും മിത്തുകളെന്ന് അധിക്ഷേപിച്ച സ്പീക്കര്‍ എ.എന്‍ . ഷംസീറിന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് ബ്രാഹ്‌മണ ക്ഷേമ സഭയുടെ ആഭിമുഖ്യത്തില്‍ മൂവാറ്റുപുഴയില്‍ നാമ ജപ ഘോഷയാത്ര നടത്തി. മൂവാറ്റുപുഴ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്ന് ആരംഭിച്ച നാമ ജപ ഘോഷയാത്ര നഗരംചുറ്റി വെള്ളൂര്‍ക്കുന്നം ജംഗ്ഷനില്‍ സമാപിച്ചു. നൂറുകണക്കിന് ആളുകള്‍ പങ്കെടുത്ത ഘോഷയാത്ര ബ്രാഹ്‌മണ ക്ഷേമ സഭാ പ്രസിഡന്റ് എം.എന്‍.വാസുദേവന്‍ ഉദ്ഘാടനം ചെയ്തു.ബ്രാഹ്‌മണ ക്ഷേമ സഭസംഘടിപ്പിച്ച നാമജപ ഘോഷയാത്രയില്‍ നിരവധി ഹിന്ദു സംഘടനാ പ്രതിനിധികളും , വിശ്വാസികളും പങ്കെടുത്തു. തുടര്‍ന്ന് നടന്ന സമാപന സമ്മേളനം ബ്രാഹ്‌മണ ക്ഷേമ സഭ കോഡിനേറ്റര്‍ എന്‍. ശിവദാസന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. മനോജ് ആനിക്കാട്ടില്ലം, ഒ.ആര്‍. വിജയന്‍, ജയന്‍ വാരപ്പെട്ടി എന്നിവര്‍ പ്രസംഗിച്ചു. ഇ പി രാമന്‍, ബിജു നാരായണന്‍ , ആതിര ദിനേശ്, പിഎന്‍പി ഇളയത്, സംഗീത അജി, ലീല ഇംപ്ലാശ്ശേരി, സതി ശിവദാസ്, ജലജാമണി തുടങ്ങിയവര്‍നേതൃത്വംനല്‍കി

Back to top button
error: Content is protected !!