ചെറുവട്ടൂർ ഗവൺമെൻ്റ് മോഡൽ ഹൈടെക് ഹയർ സെക്കൻ്ററി സ്കൂളിൽ അനുവദിച്ച സ്റ്റുഡൻ്റ്സ് പോലീസ് കേഡറ്റ് യൂണീറ്റിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എം.എൽ.എ. നിർവ്വഹിച്ചു.

 

മൂവാറ്റുപുഴ: നെല്ലിക്കുഴി പഞ്ചായത്തിലെ ചെറുവട്ടൂർ ഗവൺമെൻ്റ് മോഡൽ ഹൈടെക് ഹയർ സെക്കൻ്ററി സ്കൂളിൽ അനുവദിച്ച സ്റ്റുഡൻ്റ്സ് പോലീസ് കേഡറ്റ് (എസ്.പി.സി.) യൂണീറ്റിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എം.എൽ.എ. നിർവ്വഹിച്ചു.
ഹയർ സെക്കൻ്ററി വിഭാഗത്തിലെ തെരഞ്ഞെടുക്കപ്പെട്ട 44 വിദ്യാർത്ഥികൾ ഉൾപ്പെടുന്ന യൂണിറ്റിലെ ആദ്യ ബാച്ചിനുള്ള എസ്.പി.സി. ഫ്ലാഗിൻ്റെ കൈമാറ്റവും മികച്ച സാമൂഹിക സേവന പ്രവർത്തനത്തിന് യുവ അധ്യാപകൻ പി.ബി. ജലാലുദ്ദീനുള്ള മികവ് പുരസ്ക്കാര വിതരണവും ചടങ്ങിൽ എം.എൽ.എ. നിർവ്വഹിച്ചു. ടി.ടി.ഐ. ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം റഷീദ സലീം അധ്യക്ഷത വഹിച്ചു. സ്കൂളിൽ നിന്നും റിട്ടയർ ചെയ്യുന്ന അധ്യാപകർക്കുള്ള ഉപഹാരങ്ങൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്
പി.എ.എം. ബഷീർ വിതരണം ചെയ്തു. ഏഷ്യൻ ബുക്ക് ഓഫ് റെക്കോഡിൽ ഇടം നേടിയ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി
സാഹിൽ ഷായ്ക്കുള്ള ഉപഹാരം പഞ്ചായത്ത് പ്രസിഡൻ്റ് പി.എം. മജീദ് നൽകി. എസ്.പി.സി. യുടെ ജില്ലാ അസിസ്റ്റൻ്റ് നോഡൽ ഓഫീസർ
പി.എസ്. ഷാബു മുഖ്യ പ്രഭാഷണം നടത്തി. പി.ടി.എ. പ്രസിഡൻ്റ് സലാം കവാട്ട് സ്വാഗതവും, എസ്.പി.സി. യൂണീറ്റ് ഓഫീസർ സന്ദീപ് ജോസഫ് കൃതജ്ഞതയും പറഞ്ഞു. പ്രിൻസിപ്പൽ എ. നൗഫൽ റിപ്പോർട്ട് അവതരിപ്പിച്ചു. ഹെഡ്മിസ്ട്രസ് ഇ. ഷൈലാകുമാരി എസ്.പി.സി. യുടെ ബാച്ച് ലിസ്റ്റ് പ്രഖ്യാപനം നടത്തി.
ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശോഭ വിനയൻ, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ എം.ബി. ജമാൽ, വാർഡ് മെമ്പർ വൃന്ദ മനോജ്, ടീച്ചേഴ്സ് ട്രെയിനിങ്ങ് ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ സി.കെ. വിലാസിനി,
പി.ടി.എ. വൈസ് പ്രസിഡൻ്റ് എൻ.എസ്. പ്രസാദ്, മദേഴ്സ് പി.ടി.എ. പ്രസിഡൻ്റ് റംല ഇബ്രാഹീം, എസ്.എം.സി. ചെയർമാൻ പി.എൻ. സന്തോഷ്, എ ടി രാഹുൽ, പി.എ. സുബൈർ, കെ.ജി. ശശി, മനോജ് കാനാട്ട്, ബിനു മാത്യു, എം.എസ്. ഷംസുദ്ദീൻ, സി.എ. മുഹമ്മദ്, ഡി. ശ്രീധരൻ, ടി. പ്രതാപ് കുമാർ, സിമി പി. മുഹമ്മദ്, നിഷ ടീച്ചർ, സിന്ധു ടീച്ചർ, പി.എസ്. ഹുസൈൻ, സുബൈർ ബ്ലാക്കാട്ട്മോളം,
ടി. പ്രതാപ്കുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Back to top button
error: Content is protected !!