ലഹരിക്കെതിരെ സെല്‍ഫി കോര്‍ണര്‍ ഒരുക്കി എസ്പിസി

രാമമംഗലം:വിദ്യാര്‍ത്ഥികളില്‍ ലഹരിക്കെതിരെ അവബോധം സൃഷ്ടിക്കാന്‍ സെല്‍ഫി കോര്‍ണര്‍ ഒരുക്കി രാമമംഗലം ഹൈസ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ്. രാമമംഗലം ഹൈസ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ പാസിംഗ് ഔട്ട് പരേഡിനൊട് ആണ് അനുബന്ധിച്ചാണ് ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചത്. പരിപാടി പുത്തന്‍ കുരിശ് ഡിവൈഎസ്പി ജി അജയ്‌നാഥ് സെല്‍ഫി എടുത്ത് ഉദ്ഘാടനം ചെയ്തു. പിറവം എംഎല്‍എ അഡ്വ.അനൂപ് ജേക്കബ് മുഖ്യാതിഥി ആയി പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് ഇ.പി ജോര്‍ജ്, ഹെഡ്മാസ്റ്റര്‍ മണി പി കൃഷ്ണന്‍,മാനേജര്‍ അജിത്ത് കല്ലൂര്‍,മധു കെ.എന്‍, രെഞ്ചു മോള്‍ സി ആര്‍,ടിഎം തോമസ്,കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍ അനൂബ് ജോണ്‍,സ്മിത കെ വിജയന്‍, അജിഷ് എന്‍ എ,ലത വി ആര്‍,ജോര്‍ജുകുട്ടി പോള്‍ എന്നിവര്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!