ഭിന്നശേഷികാർക്കൊപ്പം പന്ത്രണ്ടാം പിറന്നാള് ആഘോഷത്തിൽ എസ് പി സി

 

 

രാമമംഗലം: സ്റ്റുഡൻ്റ് പോലീസ് കേഡറ്റിൻ്റെ പന്ത്രണ്ടാം പിറന്നാള് രാമമംഗലം ഹൈസ്കൂളിൽ വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. .സാമൂഹിക പ്രതിബദ്ധതയും സേവന സന്നദ്ധതും ഉള്ള സമൂഹത്തെ വാർത്തെടുക്കുന്നതിന് സ്കൂളുകളിൽ ആരംഭിച്ച പദ്ധതി ഇന്ന് ഇന്ത്യ മുഴുവൻ വ്യാപിപ്പിച്ചിരിക്കുകയാണ്.രാമമംഗലം ഹൈസ്കൂൾ വിവിധ പരിപാടികളോടെയാണ് പിറന്നാള് ആഘോഷത്തിന് ഒരുങ്ങുന്നത്.സ്കൂൾ അങ്കണത്തിൽ രാവിലെ സ്കൂൾ ഹെഡ്മാസ്റ്റർ പതാക ഉയർത്തി.രാമമംഗലം പഞ്ചായത്ത് പ്രസിഡൻ്റ് ഇ പി ജോർജ്,വൈസ് പ്രസിഡൻ്റ് മേരി എൽദോ എന്നിവർ മുഖ്യ അതിഥികളായി .ഭിന്നശേഷി കുട്ടികൾക്കൊപ്പം പിറന്നാളിൻ്റെ കേക്ക് മുറിച്ച് ആഘോഷ പരിപാടികളുടെ തുടക്കം കുറിച്ചു.ആട്ടവും പാട്ടുമായി എസ് പി സി കേഡറ്റ്കൾ മധുര പലഹാരങ്ങളും ആയി ഭിന്നശേഷി ക്കർകൊപ്പം പിറന്നാള് ആഘോഷിച്ചു.തുടർന്ന് നടന്ന ചടങ്ങിൽ പുത്തൻകുരിശ് ഡിവൈഎസ്പി അജയനാഥ് ജി ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിപാടികൾ ഉദ്ഘാടനം ചെയ്യും.എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ കേഡറ്റ്കളെ രാമമംഗലം ഇൻസ്പെക്ടർ ഓഫ് പോലീസ് സൈജു കെ പോൾ അനുമോദിച്ചു.ഹെഡ്മാസ്റ്റർ മണി പി കൃഷ്ണൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ എറണാകുളം റൂറൽ ജില്ലാ എസ് പി സി എ ഡി എൻ ഒ ഷാബു പി എസ്,മാനേജർ കെ എസ് രാമചന്ദ്രൻ,കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ അനൂബ്ബ് ജോൺ,സ്മിത കെ വിജയൻ,അഖിൽ പി ആർ,അനഘ മധു, ഷൈജി ജേക്കബ്, എന്നിവർ പ്രസംഗിച്ചു.

സ്കൂളിലെ മുഴുവൻ മാതാപിതാക്കൾക്ക് ചിരി കൗൺസലിങ് ക്ലാസ്സ്, കരുണാലയത്തിൽ ഭക്ഷണ വിതരണം,സ്റ്റുഡൻ്റ് പോലീസ് വോളൻ്റീയർ കേഡറ്റ്കളുടെ നേതൃത്വത്തിൽ ജീവധാര രക്ത ദാനം,എസ് പി സി നന്മ മരം നടീൽ അങ്ങനെ വിവിധ പരിപാടികൾ സംഘടപ്പിച്ചിട്ടുണ്ട്.

 

ചിത്രം…രാമമംഗലം ഹൈസ്കൂളിൽ എസ് പി സി യുടെ പന്ത്രണ്ടാം വാർഷികം കേക്ക് മുറിച്ചു ആഘോഷിക്കുന്നു.

Back to top button
error: Content is protected !!