പാഴ് വസ്തുക്കള്‍ ഉപയോഗപ്രദമാക്കി മാറ്റി രാമമംഗലത്തെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍

രാമമംഗലം: പാഴ് വസ്തുക്കള്‍ ഉപയോഗ പ്രദമാക്കി മാറ്റുകയാണ് രാമമംഗലം ഹൈസ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍. സമ്മര്‍ ക്യാമ്പിന്റെ ഭാഗമായിട്ടാണ് കേഡറ്റുകളുടെ വേറിട്ട പ്രവര്‍ത്തനം. ഞാനാണ് പരിഹാരം എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ക്യാമ്പില്‍ പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള പാഴ്‌വസ്തുക്കള്‍ പുനര്‍ ഉപയോഗം ചെയ്യുന്നതില്‍ സീനിയര്‍ കേഡറ്റ് മിന്നു എമ്മിന്റെ നേതൃത്വത്തില്‍ കേഡറ്റുകള്‍ക്ക് പരിശീലനം നല്‍കി. ക്യാമ്പ് അവസാനിപ്പിച്ചു വീട്ടില്‍ എത്തിയ കേഡറ്റുകള്‍ വേനല്‍ക്കാലം പൂക്കള്‍ നിര്‍മിച്ചും പാത്രങ്ങള്‍ നിര്‍മിച്ചും മനോഹരം ആക്കുകയാണ്. ജൂനിയര്‍ സീനിയര്‍ വിഭാഗങ്ങളിലെ 88 കേഡറ്റുകളാണ് പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നത്. സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ ഭാഗമായി കേഡറ്റ് കള്‍ നിര്‍മിച്ച സാധനങ്ങളുടെ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. പ്രവര്‍ത്തനങ്ങള്‍ക്ക് ഹെഡ്മാസ്റ്റര്‍ മണി പി കൃഷ്ണന്‍,കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍ മാര്‍ ആയ അനൂബ് ജോണ്‍ സ്മിത കെ വിജയന്‍,അധ്യാപകരായ സിന്ധു പീറ്റര്‍, ഷൈജി കെ ജേക്കബ്, അജിഷ് എന്‍ എ,ലത വി.ആര്‍ എന്നിവര്‍ നേതൃത്വംനല്‍കിവരുന്നു

Back to top button
error: Content is protected !!