തെക്കേ പുന്നമറ്റത്ത് പാര്‍ശ്വഭിത്തി തകര്‍ന്ന് റോഡ് അപകടാവസ്ഥയില്‍

പോത്താനിക്കാട്: മുളവൂര്‍ – പയ്യാവ് റോഡിലെ തെക്കേപുന്നമറ്റത്ത് കനത്തമഴയില്‍ റോഡിന്റെ പാര്‍ശ്വഭിത്തി തകര്‍ന്നു. മുടിലുകണ്ടത്ത് കലുങ്കിന് സമീപമുള്ള റോഡിന്റെ അടിഭാഗവും അരികിലുള്ള കല്‍ക്കെട്ടുമാണ് തുടര്‍ച്ചയായി പെയ്ത മഴയെത്തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ ഇടിഞ്ഞു വീണത്. വീതി കുറഞ്ഞ റോഡിന്റെ പകുതി ഭാഗത്തോളം ഇടിഞ്ഞു പോയതുമൂലം ഇതുവഴിയുള്ള വാഹനഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.

പരിസരവാസികള്‍ അപായസൂചന നല്‍കിക്കൊണ്ട് ഇവിടെ ചുവന്നതുണി കോലില്‍ നാട്ടിയിട്ടുണ്ട്. എന്നിരുന്നാലും രാത്രിയില്‍ അപരിചിതര്‍ ഇതുവഴി വാഹനമോടിച്ചു വന്നാല്‍ ദുരന്തത്തിനു സാധ്യതയുണ്ട്. ദിവസേന നൂറുകണക്കിനു വാഹനങ്ങളും കാല്‍നടയാത്രികരും സഞ്ചരിക്കുന്ന റോഡാണിത്. അധികൃതര്‍ അടിയന്തരമായി ഇടപെട്ട് ഇതുവഴിയുള്ള വാഹന ഗതാഗതം പുനസ്ഥാപിക്കുന്നതിനും കാല്‍നടയാത്രക്കാര്‍ക്ക് നിര്‍ബാധം സഞ്ചരിക്കുന്നതിനുള്ള സംവിധാനവും ഉറപ്പാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

 

Back to top button
error: Content is protected !!