സൗത്ത് പായിപ്രയില്‍ എഐറ്റിയുസി നേത്യത്വത്തില്‍ കോണ്‍വെക്‌സ് മിറര്‍ സ്ഥാപിച്ചു

പായിപ്ര: അപകട സാദ്ധ്യതയുള്ള സൗത്ത് പായിപ്ര ഇലാഹിയകോളേജ് ജംഗ്ഷനില്‍ കമ്മ്യൂണിറ്റ് ഹാളിന് മുന്നില്‍ എഐറ്റിയുസി സൗത്ത് പായിപ്ര യൂണിറ്റിന്റെ നേത്യത്വത്തില്‍ കോണ്‍വെക്‌സ് മിറര്‍ സ്ഥാപിച്ചു. മൂന്നും കൂടിയ കവലയില്‍ ഇലാഹിയ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ നൂറുകണക്കിനായ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ സഞ്ചരിക്കുന്ന ഇവിടെ പരസ്പരം വാഹനം കാണാന്‍ കഴിയാത്ത സാഹചര്യത്തില്‍ അപകടസാധ്യത എറിയ സ്ഥലത്താണ് കണ്ണാടിസ്ഥാപിച്ചത്. എഐറ്റിയുസി യൂണിറ്റ് പ്രസിഡന്റ് വി.എം നവാസ് അധ്യക്ഷത വഹിച്ചു. സിപിഐ പായിപ്ര ലോക്കല്‍ സെക്രട്ടറി കെ.കെ.ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. സിപിഐ ലോക്കല്‍ കമ്മിറ്റി അംഗവും, പഞ്ചായത്ത് മെമ്പറുമായ സക്കീര്‍ ഹുസൈന്‍, ജെമീര്‍ പി.എം, എന്നിവര്‍ പ്രസംഗിച്ചു. യൂണിയന്‍ ഭാരവാഹികളായ റെഫിക്ക് കെ.എ, സിദ്ധിഖ്, ഷാമോന്‍ എന്നിവര്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!