സൗത്ത് മഴുവന്നൂർ ഗവൺമെന്റ് എൽ പി സ്കൂളിൽ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി

 

കോലഞ്ചേരി: സൗത്ത് മഴുവന്നൂർ ഗവൺമെന്റ് എൽ പി സ്കൂളിൽ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി. രണ്ട് നിലകളിലായി അഞ്ച് ക്ലാസ്സ് മുറികളാണ് പണിയുന്നത്. വി പി സജീന്ദ്രൻ എംഎൽഎ ശിലാസ്ഥാപനം നിർവഹിച്ചു. എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ചാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രിസിഡൻ്റ് അനു ഇ വർഗിസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഗൗരി വേലായുധൻ, ജില്ലാ പഞ്ചായത്തംഗം ജോർജ് ഇടപ്പരത്തി, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ അരുൺ വാസു, വാർഡ് മെബർ ബേബി കുര്യാച്ചൻ, മുൻ ജില്ലാ പഞ്ചായത്തഗം സി പി ജോയ് പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡൻ്റ് ജെയിംസ് പാറക്കാട്ടേൽ, ഹെഡ്‌മാസ്റ്റർ ബാബു വർഗിസ് എന്നിവർ സംസാരിച്ചു.

Back to top button
error: Content is protected !!