സൗത്ത് മാറാടി ഗവ. യുപി സ്കൂളിൻ്റെ പുതിയ മന്ദിരത്തിൻ്റെ ഉദ്ഘാടനം നടത്തി

മൂവാറ്റുപുഴ: കേരളത്തിൽ പൊതു വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളും വിദ്യാഭ്യാസ ഗുണമേന്മയിലിലുള്ള മുന്നേറ്റവും മറ്റ് സംസ്ഥാനങ്ങളേക്കാൾ ബഹുദൂരം മുന്നിലാണെന്ന് തദ്ദേശസ്വയംവകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. സൗത്ത് മാറാടി (പാറത്തട്ടാൽ) ഗവ. യുപി സ്കൂളിൻ്റെ പുതിയ മന്ദിരത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ഹരിതകർമ്മസേന ശുചിത്വ കേരളം സാക്ഷാൽക്കരിയ്ക്കാൻ പ്രവർത്തിയ്ക്കുന്ന സേനയാണ്. ഹരിത കർമ്മ സേന ഫീസ് വാങ്ങുന്നതിനും മറ്റും സേനയെ എതിർക്കുന്നവർക്കെതിരെ ജനങ്ങൾ പരാതി നൽകണം. ഇത്തരം സമൂഹ വിരുദ്ധർക്കെതിരെ നടപടിയെടുക്കാൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനെല്ലാം നിയമമുണ്ടാക്കാൻ സർക്കാർ ആലോചിയ്ക്കുന്നതായും മന്ത്രി പറഞ്ഞു.

യോഗത്തിൽ മാത്യു കുഴൽനാടൻ എംഎൽഎ അധ്യക്ഷനായി.മാറാടി പഞ്ചായത്ത് പ്രസിഡൻ്റ് ഒ പി ബേബി സ്വാഗതം പറഞ്ഞു. പിടിഎ നിർമ്മിച്ച കമ്പ്യൂട്ടർ ലാബ് ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസും വിശിഷ്ട വ്യക്തികളെ ആദരിയ്ക്കൽ എൽദോ എബ്രഹാമും നിർവ്വഹിച്ചു. മൂവാറ്റുപുഴ ബിൽഡിംഗ് സബ്ഡിവിഷൻ അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയർ ബ്ലെസി ബേബി പദ്ധതി വിശദീകരിച്ചു. പ്രധാനാധ്യാപിക എം എം ബിന്ദു റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രൊഫ. ജോസ് അഗസ്റ്റിൻ, ജില്ല പഞ്ചായത്ത് അംഗം ഷാൻ്റി അബ്രഹാം, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിന്ദു ജോർജ്, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യസമിതി അധ്യക്ഷ രമ രാമകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ.ബിനി ഷൈമോൻ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ പി പി ജോളി, ബിജു കുര്യാക്കോസ് ജിഷ ജിജോ, പഞ്ചായത്ത് മെമ്പർമാരായ ജെയ്സ് ജോൺ, ഷൈനി മുരളി, സരള രാമൻ നായർ, അജി സാജു, രതീഷ് ചങ്ങാലിമറ്റം, ഷിജി മനോജ്, ജിബി മണ്ണത്തൂക്കാരൻ, സിജി ഷാമോൻ, മൂവാറ്റുപുഴ ഡിഇഒ ആർ വിജയ, പഞ്ചായത്ത് സെക്രട്ടി ലിജോ ജോൺ, കൂത്താട്ടുകുളം എഇഒ ബോബി ജോർജ്, സ്ക്കൂൾ വികസന സമിതി ചെയർമാൻ ടി വി അവാരാച്ചൻ, പിടിഎ പ്രസിഡൻ്റ് എംഡി സാജു, എംപിടിഎ പ്രസിഡൻ്റ് ഷിനി ജോയ്, സ്ക്കൂൾ ലീഡർ അബിൻ എൽദോ എന്നിവർ സംസാരിച്ചു.സംസ്ഥാന സർക്കാർ 2019-20 സാമ്പത്തിക വർഷം അനുവദിച്ച ഒരു കോടി രൂപ മുടക്കി നിർമിച്ചതാണ് സ്കൂൾ മന്ദിരം.

Back to top button
error: Content is protected !!