മാറാടി ഗ്രാമപഞ്ചായത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കൈത്താങ്ങായി തെക്കൻ മാറാടി എൻ.എസ്.എസ് കരയോഗം

 

മൂവാറ്റുപുഴ:മാറാടി ഗ്രാമപഞ്ചായത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കൈത്താങ്ങായി തെക്കൻ മാറാടി എൻ.എസ്.എസ് കരയോഗം.പഞ്ചായത്തിലെ ആരോഗ്യ പ്രവർത്തകർക്കായി തെക്കൻമാറാടി എൻ.എസ്.എസ് കരയോഗം (3520)ഇന്റെ ആഭിമുഖ്യത്തിൽ പിപിഇ കിറ്റുകൾ കൈമാറി. മാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ. പി. ബേബി, പഞ്ചായത് സെക്രട്ടറി ബി. സുധീർ എന്നിവർക്ക്
കരയോഗം പ്രസിഡന്റ് കെ കെ ദിലീപ് കുമാർ, വൈസ് പ്രസിഡന്റ് രാകേഷ് വി തെങ്ങടയിൽ, സെക്രട്ടറി വിഷ്ണു വി നായർ, ജോയിന്റ് സെക്രട്ടറി ബിജേഷ് ഇ.ആർ എന്നിവർ ചേർന്നാണ് പി.പി.ഇ കിറ്റുകൾ കൈമാറിയത്.

Back to top button
error: Content is protected !!