ഉറവിട നശീകരണ പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചു

 

മുവാറ്റുപുഴ. പായിപ്ര പഞ്ചായത്ത് പതിനേഴാം വർഡിൽ ഉറവിട നശീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.പ്രവർത്തനങ്ങളുടെ ഭാഗമായി കൊതുകിൻ്റെ ഉറവിട നശീകരണവും, ശുദ്ധീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് മെമ്പർ മുഹമ്മദ് ഷാഫി നിർവഹിച്ചു. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഉറപ്പാക്കാനുള്ള പദ്ധതികളും,കൊതുകുകൾ വളരാനിടയുള്ള സ്ഥലങ്ങൾ കണ്ടെത്തി ഉറവിട നശീകരണം നടത്തലുമാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.വാർഡിലെ വിവിധ പ്രദേശങ്ങളിൽ ശുദ്ധീകരണ പ്രവർത്തനങ്ങൾ തുടർന്നുള്ള ദിവസങ്ങളിൽ നടക്കും. ആശ വർക്കർമാർ, അംഗണവാടി ജീവനക്കാർ , കുടിബശ്രീ പ്രവർത്തകർ,തൊഴിലുറപ്പ് മേറ്റുമാർ, ഹരിത കർമസേന പ്രവർത്തകർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ആണ് പദ്ധതി ഏകോപിപ്പിക്കുന്നത്.സുലോചന ബിജു, രെമി,ഷൈല മോൾ ഹാജറ ജബ്ബാർ, ഷൈജ മണി,മഞ്ജു ജിജി,സുമി സുഭാഷ്, ജസീന അലി, അയിഷ ബീവി, സൗമ്യ എൽദോസ് തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേത്രത്വം നൽകി. .

 

Back to top button
error: Content is protected !!