കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രവാസി ഫോറം.

 

മൂവാറ്റുപുഴ: പ്രവാസി ഫോറം പ്രവർത്തകരുടെ ആഭിമുഖ്യത്തിൽ കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ ബില്ലിന് എതിരെ സമരം ചെയ്യുന്ന കർഷർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഇന്നലെ വൈകുന്നേരം 7 മണിക്ക് മൂവാറ്റുപുഴ ടൗൺഹാളിന് എതിർവശത്തുള്ള നടപ്പാതയിൽ പൊതുജനങ്ങൾക്ക് ശല്യമില്ലാത്ത രീതിയിൽ പ്ലക്കാർഡുകളും പ്രതിഷേധജ്വാലയും തെളിയിച്ചുകൊണ്ട് കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന പരിപാടിയിൽ മൂവാറ്റുപുഴ പ്രവാസി ഫോറം ട്രഷറർ അലി ലുലു സ്വാഗതം പറഞ്ഞു. അൻഷാജ് തെനാലി അധ്യക്ഷത വഹിച്ച യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ഫോറം ചെയർമാൻ നൗഷാദ് രണ്ടാർകര ഐക്യദാർഢ്യ പ്രസംഗം നടത്തി. ഷിഫാസ്, വി.എം. റഫീക്ക്, അലി എം. മൂസ, രഹനാസ് സി.പി., നൗഷാദ്, സജി ഊട്ടുപുര തുടങ്ങിയവരും പങ്കെടുത്തുകൊണ്ട് സംസാരിച്ചു.

Back to top button
error: Content is protected !!