രാജ്യരക്ഷാ മുദ്രാവാക്യമുയര്‍ത്തുന്നവര്‍ ജനസുരക്ഷ അപകടത്തലാക്കുന്നു:- ടി.എം. ഹാരിസ്.

മൂവാറ്റുപുഴ: രാജ്യരക്ഷാ മുദ്രാവാക്യമുയര്‍ത്തി അധികാരത്തില്‍ വന്നവര്‍ കര്‍ഷക നിയമത്തിലൂടെ അത്താഴപുരകള്‍ പൂട്ടിച്ചും, പാചക വാതക വിലവര്‍ദ്ധിപ്പിച്ച് അടുക്കളകള്‍ അടപ്പിച്ചും, രാജ്യത്തെ ജനങ്ങളുടെ സുരക്ഷ അപകടത്തിലാക്കുകയാണന്ന് കിസാന്‍ സഭ സംസ്ഥാന കൗണ്‍സില്‍ അംഗം ടി.എം. ഹാരിസ് പറഞ്ഞു. പെട്രോള്‍-ഡീസല്‍ പാചക വാതക വില വര്‍ദ്ധനവിനെതിരെയും ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും കേരള ഗസറ്റഡ് ഓഫീസേഴ്‌സ് ഫെഡറേഷന്‍ (കെ.ജി.ഒ.എഫ്.) ഡിവിഷന്‍ കമ്മിറ്റി മൂവാറ്റുപുഴ പോസ്റ്റ് ഓഫീസ് കവലയില്‍ സംഘടിപ്പിച്ച സായാഹ്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകര്‍ നിരാകരിച്ച നിയമം അടിച്ചേല്‍പ്പിച്ച് അന്നം തരുന്ന കര്‍ഷകരെ വഴിയാധാരമാക്കുന്നവര്‍ രാജ്യ സുരക്ഷയെ കുറിച്ച് പറയുന്നത് കാപട്യമാണ്. യഥാര്‍ത്ഥ രാജ്യസ്‌നേഹം പ്രജാ സ്‌നേഹത്തിലൂടെയാണ് പ്രകടിപ്പിക്കേണ്ടത്. സാധാരണക്കാരന്റെ അടുപ്പ് പുകയുന്നതില്‍ അസുയാലുക്കളായ ഭരണാധികാരികളാണ് പാചക വാതകത്തിന് കൊള്ളവില അടിച്ചേല്‍പ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.ജി.ഒ.എഫ്. ജില്ലാ സെക്രട്ടറി എന്‍. ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ഡോ. യു. ഗിരീഷ്, എന്‍.വി. ജയകുമാര്‍, ബി. അശോക് രാജ്, ഡോ. രാഹുല്‍, കെ. ബി. ബിനീഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു. നേതാക്കളായ ഡോ. ഷമീം അബൂബക്കര്‍, ഡോ. ഈപ്പന്‍, ഡോ. ലീന പോള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ചിത്രം- കേരള ഗസറ്റഡ് ഓഫീസേഴ്‌സ് ഫെഡറേഷന്‍ (കെ.ജി.ഒ.എഫ്.) ഡിവിഷന്‍ കമ്മിറ്റി മൂവാറ്റുപുഴ പോസ്റ്റ് ഓഫീസ് കവലയില്‍ സംഘടിപ്പിച്ച സായാഹ്ന ധര്‍ണ്ണ ടി.എം. ഹാരിസ് ഉദ്ഘാടനം ചെയ്യുന്നു.

Back to top button
error: Content is protected !!