കോലഞ്ചേരി

കർഷകർക്ക് അഭിവാദ്യമർപ്പിച്ചുകൊണ്ടുള്ള കോൺഗ്രസ്‌(ഐ )പുത്തൻകുരിശ് മണ്ഡലം കമ്മിറ്റിയുടെ ട്രാക്ടർ മാർച്ച് ഇന്ന്.

കോലഞ്ചേരി:ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകർക്ക് അഭിവാദ്യമർപ്പിച്ചുകൊണ്ട് കോൺഗ്രസ്(ഐ )പുത്തൻകുരിശ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് നാല് മണിക്ക് ട്രാക്ടർ മാർച്ച് സംഘടിപ്പിക്കുന്നു. പീച്ചിങ്ങചിറയിൽ നിന്നും ആരംഭിച്ചു പനക്കപ്പടി, ബാങ്ക് കവല, കുറ്റ കോളനി വഴി കണിനാട്ടിൽ സമാപിക്കുന്ന കർഷക ട്രാക്ടർ റാലി എറണാകുളം ഡി.സി.സി പ്രസിഡന്റ് ടി. .ജെ. വിനോദ് റാലി ഫ്ലാഗ് ഓഫ് ചെയ്യുകയും സമാപന സമ്മേളനം വി .പി .സജീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നതുമാണ്. കോൺഗ്രസ് (ഐ )മണ്ഡലം പ്രസിഡന്റ് ശ്രീവത്സൻ പിള്ളയുടെ അധ്യക്ഷതയിൽ ബെന്നി പുത്തൻവീട്ൻ, മനോജ്‌ കാരക്കാട്ട്, എം.എം ലത്തീഫ്, കെ .പി .ഗീവര്ഗീസ് ബാബു, സുധീഷ് കുമാർ, ബെന്നി പോൾ, റെജി മത്തോക്കി, കെ .വി .മത്തായി, നവാസ് ചൊല്ലിപാടം, മഞ്ജു വിദ്യാധരൻ, സജിത പ്രദീപ്, കൃഷ്ണകുമാർ, എം. യു രാജു, അബ്ദുൽ ജബ്ബാർ, എം പി അനിൽ,ടി പി കുര്യൻ, കെ. വി. ബാബു, ബേസിൽ സ്ലീബ തുടങ്ങിയവർ നേതൃത്വം നൽകും.

കോലഞ്ചേരി:കേരള കർഷകസംഘം പൂതൃക്ക വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 4 മണിക്ക് ചൂണ്ടിയിൽ നിന്ന് കോലഞ്ചേരിയിലേക്ക് നിരവധി ട്രാക്ടറുകളും ഇരുചക്രവാഹനങ്ങളും അണിനിരക്കുന്ന ബഹുജന റാലി നടത്തുന്നു. കെ.എസ്.കെ.ടി.യു ജില്ലാസെക്രട്ടറി സി.ബി ദേവദർശനൻ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കും.

Back to top button
error: Content is protected !!
Close