കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മൂവാറ്റുപുഴ മർച്ചന്‍റ് അസോസിയേഷൻ ഓഫീസിന്‍റെ മുന്നിൽ സായഹ്ന ധർണ നടത്തി.

 

മൂവാറ്റുപുഴ : മൂവാറ്റുപുഴ മർച്ചന്‍റ്സ് യൂത്ത് വിംഗിന്‍റ നേതൃത്വത്തിൽ ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മൂവാറ്റുപുഴ മർച്ചന്‍റ് അസോസിയേഷൻ ഓഫീസിന്‍റെ മുന്നിൽ സായഹ്ന ധർണ നടത്തി. നഗരസഭാധ്യക്ഷൻ പി.പി. എൽദോസ് ധർണ ഉദ്ഘാടനം ചെയ്തു. മർച്ചന്‍റ് യൂത്ത് വിംഗ് പ്രസിഡന്‍റ് പി.വി.എം. ആരിഫ് അധ്യക്ഷത വഹിച്ചു. മർച്ചന്‍റ് അസോസിയേഷൻ പ്രസിഡന്‍റ് അജ്മൽ ചക്കുങ്ങൽ മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് വിംഗ് ജനറൽ സെക്രട്ടറി ജോബി മുണ്ടക്കൻ, അസോസിയേഷൻ ജനറൽ സെക്രട്ടറി ഗോപകുമാർ, അസോസിയേഷൻ വൈസ് പ്രസിഡന്‍റും സ്ഥിരംസമിതി അധ്യക്ഷനുമായ പി.എം. അബ്ദുൽ സലാം, മഹേഷ് കമ്മത്ത്, സെക്രട്ടറിമാരായ പി.യു. ഷംസുദ്ദീൻ, ബോബി നെല്ലിക്കൽ, യൂത്ത് വിംഗ് മേഖല പ്രസിഡന്‍റ് അലക്സാണ്ടർ ജോർഡി, എൽദോസ് പാലപ്പുറം, സീമ നിസാർ, യൂത്ത് വിംഗ് ട്രഷർ സജിൽ സലിം എന്നിവർ പ്രസംഗിച്ചു. കർഷക സമരത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികളർപ്പിച്ചു.

ഫോട്ടോ ……………….
മൂവാറ്റുപുഴ മർച്ചന്‍റ്സ് യൂത്ത് വിങ്ങിന്‍റ നേതൃത്വത്തിൽ ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്രാപിച്ച് നടന്ന സായാഹ്ന ധർണ്ണ നഗരസഭാധ്യക്ഷൻ പി.പി.എൽദോസ് ഉദ്ഘാടനം ചെയ്യുന്നു.

Back to top button
error: Content is protected !!