കർഷക സമര ഐക്യദാർഢ്യ സമിതി ഹെഡ് പോസ്റ്റ്‌ ഓഫീസിലേക്ക് ജാഥയും ഓഫീസിനു മുന്നിൽ ധർണ്ണയും നടത്തി.

 

മൂവാറ്റുപുഴ: കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കർഷക സമര ഐക്യദാർഢ്യ സമിതിയുടെ ആഭിമുഖ്യത്തിൽ മൂവാറ്റുപുഴ ഹെഡ് പോസ്റ്റ്‌ ഓഫീസിലേക്ക് ജാഥയും ഓഫീസിനു മുന്നിൽ ധർണ്ണയും നടത്തി. പല തരത്തിലുള്ള പ്രതിസന്ധികൾ നേരിട്ടുകൊണ്ട് സമരപാതയിൽ ഉറച്ചുനിൽക്കുന്ന കർഷകർക്ക് സർവ്വവിധ പിന്തുണയും നൽകേണ്ടത് നാടിന്റെ നിലനിൽപ്പിന് അത്യാവശ്യമാണെന്ന് ധർണ്ണ ഉദ്‌ഘാടനം ചെയ്ത കർഷക പ്രതിരോധ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി.സി. ജോളി പ്രസ്ഥാവിച്ചു. എസ്.യു.സി.ഐ. ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.പി. എബ്രഹാം മുഖ്യ പ്രസംഗം നടത്തി. സമരത്തെ അപകീർത്തിപ്പെടുത്തുകയും അടിച്ചമർത്തുകയും ചെയ്യുന്ന നടപടികളിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കർഷക പ്രതിരോധ സമിതി ജില്ലാ ഭാരവാഹി സി.കെ. തമ്പി അധ്യക്ഷത വഹിച്ചു. സ്ത്രീ സുരക്ഷാ സമിതി സംസ്ഥാന കമ്മിറ്റി അംഗം ഇ.എം. മക്കാര്പിള്ള, സി.എൻ. മുകുന്ദൻ, പി.സി. ജോസഫ്, എ.റ്റി. മണിക്കുട്ടൻ, സോണി റ്റി. മാത്യു എന്നിവർ പ്രസംഗിച്ചു.

Back to top button
error: Content is protected !!