മൂവാറ്റുപുഴയില്‍ മഹിള സംഘത്തിന്റെ നേതൃത്വത്തില്‍ മണിപ്പൂര്‍ ജനതക്ക് ഐക്യദാര്‍ഢ്യം

 

മൂവാറ്റുപുഴ: കേരള മഹിള സംഘം മൂവാറ്റുപുഴ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ മണിപ്പൂര്‍ ജനതക്ക് ഐക്യദാര്‍ഢ്യവും പ്രതിഷേധ ജ്വാലയും സംഘടിപ്പിട്ടു. സി പി ഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ഇ.കെ സുരേഷ് ഉദ്ഘാടനം ചെയ്തു. മഹിള സംഘം മണ്ഡലം പ്രസിഡന്റ് എന്‍ കെ പുഷ്പ അധ്യക്ഷത വഹിച്ചു.എം വി സുഭാഷ്, പി ജി ശാന്ത, സീന ബോസ്, കെ പി അലിക്കുഞ്ഞ്, മഹിള സംഘം മണ്ഡലം സെക്രട്ടറി അനിത റെജി, നഗരസഭ കൗണ്‍സിലര്‍ മീര കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. സാലി മാത്യു, ഉമ, ബീന ജോസഫ്, സൗമ്യ രാജേഷ്, മിനി ജോസഫ്, ബി. മായ, ജയശ്രീ എന്നിവര്‍ നേതൃത്വം നല്‍കി.

 

Back to top button
error: Content is protected !!