കർഷക സമരത്തിന് ഐക്യദാർഢ്യവുമായി യൂത്ത് കോൺഗ്രസ്‌ പായിപ്ര മണ്ഡലം കമ്മിറ്റി.

 

പായിപ്ര: അന്നം തരുന്നവൻ്റെ പോരാട്ടത്തിന് ഐക്യദാർഢ്യം എന്ന മുദ്രവാക്യവും ആയി യൂത്ത് കോൺഗ്രസ് പായിപ്ര മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തത്തിൽ നടന്ന ഏകദിന ഉപവാസ സമരം മണ്ഡലം പ്രസിഡൻ്റ് ഷൗക്കത്തലി മീരാൻ്റെ അദ്ധക്ഷതിൽ കെ പി സി സി ജനറൽ സെക്രട്ടറി ഡോ.മാത്യൂ കുഴലനാടൻ ഉദ്ഘാടനം ചെയ്തു. ഉപവാസ സമരത്തിൽ പായിപ്ര ഗ്രാമ പഞ്ചായത്തഗം എം സി വിനയൻ, യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ മൻസൂർ ചേന്നര, സന്തോഷ്കുമാർ, നസീഫ്, സിദ്ധീഖ് പേടമാൻ, സഹീർ, അമൃത് ദത്ത്, കെ എസ്‌ യു നേതാക്കളായ ഫാസിൽ സൈനുദ്ധീൻ, ഷെയ്ക്ക് മുഹമ്മദ്‌ തടത്തിക്കുന്നേൽ , സാലിഹ്, മുഫീദ്, മുഹമ്മദ്, തുടങ്ങിവർ പങ്കെടുത്തു. വൈകിട്ട് 6 മണിക്ക് നടന്ന സമാപന സമ്മേളനം കെ പി സി സി വൈസ് പ്രസിഡൻറും, മുൻ എം എൽ എയുമായ ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്യും. കർഷക സമരത്തിന് ഐക്യദാർഢ്യവുമായി പാർട്ടി നേതാക്കളും,യൂത്ത് കോൺഗ്രസ്, കെ എസ്‌ യു മുതലായ പോഷക സംഘടന നേതാക്കളും ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

Back to top button
error: Content is protected !!