മണിപ്പൂർ ജനതക്ക് ഐക്യദാർഢ്യം: ആം ആദ്മി പാർട്ടി മൗനജാഥ സംഘടിപ്പിക്കും

വാഴക്കുളം: മണിപ്പൂരിൽ അക്രമത്തിന് ഇരയായവർക്ക് അനുഭാവപൂർവം ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനായി ആം ആദ്മി പാർട്ടി മൂവാറ്റുപുഴ നിയോജകമണ്ഡലത്തിൻ്റെ ആഭിമുഖ്യത്തിൽ മൗനജാഥ നടത്തുന്നു.ഇന്ന് വൈകുന്നേരം 4.30 ന് വാഴക്കുളത്താണ് പ്രതിഷേധ ജ്വാല തെളിയിക്കലും മൗന ജാഥയും നടത്തുന്നത്. വാഴക്കുളം ഫെഡറൽ ബാങ്കിന്റെ സമീപത്തു നിന്ന് ആരംഭിച്ച് പെട്രോൾ പമ്പ് ചുറ്റി കല്ലൂർക്കാട് കവലയിൽ എത്തുന്ന മൗനജാഥ ആം ആദ്മി പാർട്ടി ജില്ലാ പ്രസിഡന്റ്‌ സാജു പോൾ ഉദ്ഘാടനം ചെയ്യും.
മണ്ഡലം പ്രസിഡന്റ്‌ ജിബിൻ റാത്തപ്പിള്ളി നേതൃത്വം നൽകും.  സംസ്ഥാന ഫിനാഷ്യൽ കമ്മിറ്റി അംഗം നൗഷാദ് രണ്ടാർക്കര,വൈസ് പ്രസിഡൻ്റുമാരായ ഡോ. രവീന്ദ്രനാഥ് കമ്മത്ത്, സോണി ജോർജ്, മണ്ഡലം  ജനറൽ സെക്രട്ടറി സലിം പറമ്പിൽ,ജോയിന്റ് സെക്രട്ടറിമാരായ
റൂബി ജേക്കബ്, ജിൽസ് ജോളി,ട്രഷറർ ജോസി മാത്യു,ജില്ല കമ്മിറ്റി അംഗം ഐസക് പോൾ,
വനിത വിഭാഗം പ്രസിഡന്റ്‌ റാണി ജിജു, രാജീവ് നായർ, സണ്ണി പൗലോസ്, ജോസ് കളപ്പുര, എം.കെ സോമൻ, കെ.കെ പ്രഭ, ബേബി പൈയ്ക്കാട്ട് തുടങ്ങിയവർ പ്രസംഗിക്കും.
Back to top button
error: Content is protected !!