മൂവാറ്റുപുഴയില്‍ സോളാര്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു

മൂവാറ്റുപുഴ: വാട്സ് ആപ്പ് ഗ്രൂപ്പും, ദീപ ഇലട്രോണിക്‌സും സംയുക്തമായി സോളാര്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു. മൂവാറ്റുപുഴ വൈഎംസിഎ ഹാളില്‍ നടന്ന പരിപാടി നിര്‍മ്മല ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രന്‍സിപ്പല്‍ ഫാ.ആന്റണി പുത്തന്‍കുളം ഉദ്ഘാടനം ചെയ്തു. സോളാര്‍ കമ്പനി ടെക്നിക്കല്‍ ഹെഡ് ശശാങ്ക് ഫനി, സെയില്‍സ് ഹെഡ് അജിനാര്‍ എന്നിവര്‍ ക്ലാസ്സ് നയിച്ചു. ദീപ ഇലട്രോണിക്‌സ് എംഡി ദേവസ്യ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. വാട്സ് ആപ്പ് ഗ്രൂപ്പ് കോഡിനേറ്റര്‍ ജയിംസ് കീര്‍ത്തി, വാര്‍ഡ് കൗണ്‍സിലര്‍ ആശ അനില്‍, വാട്ട്സ് ആപ്പ് അംഗങ്ങളായ എംഎസ് അശോക് ,നവീന്‍ ബി, സിബി മാത്യൂ, ദീപ ഇലട്രോണിസ് പ്രോപ്പറേറ്റര്‍ ദീലീപ് തുടങ്ങിയര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!