സമൂഹ മാധ്യമ രംഗത്ത് വാട്ട്സ്ആപ്പിന്റെ സ്ഥാനം കീഴടക്കി ‘സിഗ്നൽ.’

 

മൂവാറ്റുപുഴ: സമൂഹ മാധ്യമ രംഗത്തെ പുതിയ തരംഗമായി സിഗ്നൽ ആപ്ലിക്കേഷൻ മാറുന്നു. വാട്ട്സ്ആപ്പിന് പകരം ഉപയോഗിക്കാവുന്ന മറ്റൊരു ആപ്പ് എന്നനിലയിലാണ് ‘സിഗ്നൽ’ ന് പ്രിയമേറുന്നത്. സമൂഹ മാധ്യമ രംഗത്ത് ഏറ്റവും വലിയ മെസ്സേജിങ് ആപ്ലിക്കേഷനായ വാട്സാപ്പിനെ കീഴടക്കിയാണ് സിഗ്നൽ മുന്നേറുന്നത്. വാട്ട്സ്ആപ്പിന് ആഗോളതലത്തിൽ നിലവിൽ 200 കോടി പ്രതിമാസ ഉപയോക്താക്കൾക്ക് ആണ് ഉള്ളത്. എന്നാൽ വാട്സാപ്പിന്റെ സ്വകാര്യതയെ ഹനിക്കുന്ന പുതിയ അപ്ഡേഷനുകൾ ആണ് ഉപഭോക്താക്കൾ വാട്സ്ആപ്പ് ഉപയോഗിക്കുന്നതിൽ നിന്നും പിന്മാറാനുള്ള കാരണം. ഇതോടെ വാട്സപ്പ് ഉപേക്ഷിക്കുന്നവരുടെ എണ്ണം ഇന്ത്യയിൽ വർധിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സിഗ്നൽ ആപ്പ് ഡൗൺലോഡ് ചെയ്യുന്നവരുടെ എണ്ണം വർധിച്ചതായി സിഗ്നൽ വക്താക്കളും വ്യക്തമാക്കുന്നു. അതിനാൽ തന്നെ പുതിയ അക്കൗണ്ടുകളുടെ ഫോൺ നമ്പർ വേരിഫിക്കേഷനിൽ കാലതാമസം അനുഭവപ്പെടുന്നുണ്ട്.

Back to top button
error: Content is protected !!