ഊരമന മുക്കിരിക്കല്‍ സ്‌കൂളിന് സമീപം സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം

പിറവം: ഊരമന മുക്കിരിക്കൽ സ്കൂളിന് സമീപം സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം. ഇവിടെ വാഹനങ്ങൾക്ക്  മാർഗ്ഗതടസ്സമുണ്ടാക്കുന്നത് പതിവായിരിക്കുന്നുവെന്ന് പരാതി . സ്കൂൾ ഗേറ്റിന് സമീപത്താണ് സംഭവം . ഇവിടെ കുത്തനെയുള്ള ഇറക്കം ആയതിനാൽ മുകളിൽ നിന്നും വരുന്ന വാഹനങ്ങൾക്ക് ഇവർ വലിയ ഭീഷണിയാണ്. വാഹനങ്ങൾ തടഞ്ഞുനിർത്തി യാത്രക്കാരെ ഭീഷണിപ്പെടുതിയതായിട്ടാണ് പരാതി . ഇറക്കമിറങ്ങി വരുന്ന വാഹനങ്ങൾ ഇവിടെ പെട്ടെന്ന് നിർത്തുമ്പോൾ തെന്നിമാറി അപകടത്തിൽപ്പെടുക പതിവായിരിക്കുകയാണ്. പ്രദേശത്ത് പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

Back to top button
error: Content is protected !!