സ്‌നേഹ വീട് അഗതി മന്ദിരം സന്ദര്‍ശിച്ചു

മൂവാറ്റുപുഴ: തണല്‍ പാലിയേറ്റീവ് ആന്‍ഡ് പാരാപ്ലീജിക് കെയര്‍ സൊസൈറ്റി മൂവാറ്റുപുഴ യൂണിറ്റിന്റെ നേതൃത്വത്തില്‍ പാലിയേറ്റീവ് ദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി യൂണിറ്റിന്റെ നേതൃത്വത്തില്‍ സ്‌നേഹ വീട് അഗതി മന്ദിരവും സന്ദര്‍ശിച്ചു. ഡോ. കെ.പി. ജേക്കബ് അന്തേവാസികളെ പരിശോധിക്കുന്നതിനോടൊപ്പം ആവശ്യമായ മരുന്നുകളും വിതരണം ചെയ്തു. തണല്‍ ട്രസ്റ്റ് ചെയര്‍മാന്‍ സി.എ. ബാവ, സെക്രട്ടറി നാസര്‍ ഹമീദ്, സ്‌നേഹ വീട് ട്രസ്റ്റ് ചെയര്‍മാന്‍ എസ്.ബി. ബിനീഷ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. അബുലൈസ് തെക്കേക്കര, ബഷീര്‍മോന്‍ കുഴിപ്പനം, അബ്ദുള്‍ കാദര്‍ പെരുമാക്കുടി, കബീര്‍ കാഞ്ഞിരക്കാട്ടുകുടി, വി.കെ. യാസര്‍, ബാവ കളപ്പുര, വി.ഐ. അബ്ദുല്‍ റസാഖ്, നസീര്‍ ഖാന്‍, അന്‍വര്‍ ഷാഹുല്‍, ഹൈദര്‍ ചൂരവേലില്‍, സുഹറ അലിക്കുഞ്ഞ്, ലൈല സാദിഖ്, തണല്‍ നഴ്‌സുമാരായ ബിന്ദു വേലായുധന്‍, സിന്ധു ബിനു തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

 

Back to top button
error: Content is protected !!