സ്നേഹ വീടിൻ്റെ സമർപ്പണം ഫാ.മാത്യു കോണിക്കൽ നിർവ്വഹിച്ചു.

 

മൂവാറ്റുപുഴ: കല്ലൂർക്കാട് സെൻ്റ് അഗസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ മാനേജ്മെന്റും
കുട്ടികളും ചേർന്ന് പൊതുജന പങ്കാളിത്തത്തോടെ നിർമ്മിച്ച സ്നേഹ വീടിൻ്റെ സമർപ്പണം സ്കൂൾ മാനേജർ ഫാ.മാത്യു കോണിക്കൽ നിർവ്വഹിച്ചു. മരുതൂരിൽ വടക്കുംപറമ്പിൽ നന്ദനയ്ക്കും സഹോദരങ്ങൾക്കും വേണ്ടിയാണ് വീട് നിർമ്മിച്ചു നൽകിയത്. സ്നേഹ വീടിൻ്റെ അങ്കണത്തിൽ നടന്ന സമ്മേളനത്തിൽ പഞ്ചായത്ത് അംഗം സുമിതാ സാബു അധ്യക്ഷത വഹിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ സ്കൂൾ പ്രിൻസിപ്പൽ ജോസ് വർഗീസിനെ പഞ്ചായത്ത് അംഗം ജോർജ് ഫ്രാൻസീസ് തെക്കേക്കര പൊന്നാട അണിയിച്ച് ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഡോ. ജോസ് അഗസ്റ്റ്യൻ, ഷിവാഗോ തോമസ്, കലൂർ
ശ്രീകല ചാരിറ്റബിൾ ട്രസ്റ്റിലെ സ്വാമി വിവേകാനന്ദ തീർത്ഥപാദർ, പി.റ്റി.എ. പ്രസിഡൻറ് പി.ഡി. ബിനു, ജോയി പെരുമ്പിള്ളിക്കുന്നേൽ, പി. വിജയൻ എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ ജോസ് വർഗീസ് സ്വാഗതവും കുമാരി നന്ദന അജിത് കുമാർ നന്ദിയും പറഞ്ഞു.

Back to top button
error: Content is protected !!