സ്മാര്‍ട്ടായി അറയ്ക്കപ്പടി വില്ലേജ് ഓഫീസ്

പെരുമ്പാവൂര്‍: കുന്നത്തുനാട് താലൂക്കിലെ അറയ്ക്കപ്പടി വില്ലേജ് ഓഫീസ് പുതിയ കെട്ടിടത്തില്‍ സ്മാര്‍ട്ട്. 44 ലക്ഷം രൂപ ചെലവില്‍ റവന്യൂ പുറമ്പോക്ക് ഭൂമിയിലാണ് പുതിയ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മ്മാണം പൂര്‍ത്തിയായത്.1400 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ഒരു നിലയിലാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. പഴയ കെട്ടിടത്തില്‍ നിന്നും 400 മീറ്റര്‍ മാറിയാണ് പുതിയ കെട്ടിടം. പൊതു മരാമത്ത് വകുപ്പിനായിരുന്നു നിര്‍മ്മാണ ചുമതല. എട്ടു മാസത്തിനകം കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കി.വെങ്ങോല പഞ്ചായത്തില്‍ ഏറെ പരിമിതമായതും 37 വര്‍ഷം പഴക്കമേറിയതുമായ കെട്ടിടത്തില്‍ ആയിരുന്നു അറയ്ക്കപ്പടി വില്ലേജ് ഓഫീസ്. ഇടുങ്ങിയ മുറികളും ഫയലുകള്‍ സൂക്ഷിക്കാനുള്ള സൗകര്യക്കുറവും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കും ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു.വരാന്ത, ഹെല്‍പ് ഡെസ്‌ക്ക്, പ്രവേശന സ്ഥലം, കാത്തിരിപ്പ് സ്ഥലം, വില്ലേജ് ഓഫീസര്‍ക്കും ജീവനക്കാര്‍ക്കുമായുള്ള ഓഫീസ് റൂമുകള്‍, റെക്കോര്‍ഡ് മുറി, ജീവനക്കാര്‍ക്കുള്ള ഭക്ഷണമുറി, പൊതുജനങ്ങള്‍ക്കും, ജീവനക്കാര്‍ക്കും, പ്രത്യേക ശുചി മുറി സൗകര്യങ്ങള്‍, ഭിന്നശേഷിക്കാര്‍ക്കായി റാംപും, ശുചി മുറി സൗകര്യങ്ങളും സ്മാര്‍ട്ട് വില്ലേജ് ഓഫീസില്‍ ഒരുക്കിയിട്ടുണ്ട്

Back to top button
error: Content is protected !!