പല്ലാരിമംഗലം ഡിവിഷനിലെ നവീകരിച്ച മൂന്ന് സ്മാര്‍ട് അങ്കണവാടികളുടെ ഉദ്ഘാടനം നടത്തി

പോത്താനിക്കാട്: കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതി പ്രകാരം നവീകരിച്ച് സ്മാര്‍ട്ടാക്കിയ പല്ലാരിമംഗലം ഡിവിഷനിലെ മൂന്ന് സ്മാര്‍ട് അങ്കണവാടികള്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പിഎഎം ബഷീര്‍  ഉദ്ഘാടനം ചെയ്തു. ഈട്ടിപാറ, മണികിണര്‍, കൂവള്ളൂര്‍ അങ്കണവാടി എന്നിവയാണ് സ്മാര്‍ട്ടാക്കിയത്. പഞ്ചായത്ത് പ്രസിഡന്‍റ് ഖദീജ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വികസന കാര്യ സ്ഥിരംസമിതി അധ്യക്ഷ റാണികുട്ടി ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ആനിസ് ഫ്രാന്‍സിസ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥരം സമിതി അധ്യക്ഷരായ ജോമി തെക്കേക്കര, സാലി ഐപ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ നിസ മോള്‍ ഇസ്മായില്‍,  ടി.കെ. കുഞ്ഞുമോന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഒ.ഇ. അബ്ബാസ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അബ്ദുള്‍ കരീം, സീനത്ത് മൈതീന്‍, അബൂബക്കര്‍ മാംകുളം, കെ.എം. മൈതീന്‍,ഷിയാസ് തുരുത്തേല്‍,ഷാജിമോള്‍ റഫീഖ്,എ.എ. രമണന്‍, ഷിജി ബോബന്‍, ഷെരീഫ റഷീദ്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ സ്വപ്ന സോണി, മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. മൊയ്തു, കെ.എം. ഇബ്രാഹിം, കെ.ജെ.  ബോബന്‍, കെ.എം. ഷംസുദ്ദീന്‍, അലിയാര്‍ മാനിക്കല്‍, എം.എം. ഹസ്സന്‍, കെ.എം. നിസാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!