സ്മാര്‍ട്ട് അംഗന്‍വാടിയുടെ നിര്‍മാണ ഉദ്ഘാടനം നടത്തി

മാറാടി : എറണാകുളം ജില്ലയിലെ ആദ്യത്തെ സ്മാര്‍ട്ട് അംഗന്‍വാടിയുടെ നിര്‍മാണ ഉദ്ഘാടനം നടത്തി. മാറാടി പഞ്ചായത്ത് നാലാം വാര്‍ഡില്‍ കുരുക്കുന്നപുരത്ത് നിര്‍മ്മിക്കുന്ന അംഗന്‍വാടിയുടെ നിര്‍മാണ ഉദ്ഘാടനം മാത്യു കുഴല്‍നടന്‍ എംഎല്‍എ നിര്‍വഹിച്ചു. വനിതാ ശിശുവികസന വകുപ്പും ത്രിതല പഞ്ചായത്തും സംയുക്തമായാണ് 40 ലക്ഷം രൂപ ചിലവില്‍ ജില്ലയിലെ ആദ്യത്തെ സ്മാര്‍ട്ട് അംഗന്‍വാടി പദ്ധതിയ്ക്ക് തുടക്കമിട്ടത്. മാറാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.പി ബോബി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ.ജോസ് ആഗസ്റ്റിന്‍ മുഖ്യ പ്രഭാഷണം നടത്തി. മാറാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ജോര്‍ജ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷാന്റി എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ രമാ രാമകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്തംഗം സിനി ഷൈമോന്‍ തുടങ്ങിയവര്‍പ്രസംഗിച്ചു.

Back to top button
error: Content is protected !!