തെരുവുനായ ശല്യം രൂക്ഷം : സെക്രട്ടറിക്ക് പരാതി നല്‍കി

മൂവാറ്റുപുഴ: നഗരത്തില്‍ തെരുവ് നായ ശല്യം രൂക്ഷം. നഗരസഭ മാര്‍ക്കറ്റ് റോഡ്, വണ്‍ വേ ജംഗ്ഷന്‍, പേട്ട റോഡ്, മറ്റു പല പ്രദേശങ്ങളിലും തെരുവുനായ ശല്യം വര്‍ധിച്ചു വരികയാണ്. ഒട്ടേറെ കുട്ടികളെയും വഴിയാത്രക്കാരെയും തെരുവുനായ ആക്രമണത്തിന് ഇരയാകാര്‍ ഉണ്ട്.
അടിയന്തിരമായി തെരുവുനായകളുടെ വന്ദീകരണം നടത്തുക, നായകള്‍ക്ക് ആന്റി റാബിസ് ഇന്‍ജെക്ഷന്‍ നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് എട്ടാം വാര്‍ഡ് കൗണ്‍സിലര്‍ ഫൗസിയ അലി,16ആം വാര്‍ഡ് കൗണ്‍സിലര്‍ ജാഫര്‍ സാദിഖ് എന്നിവര്‍ കൗണ്‍സിലര്‍ മാരായ പിവി രാധാകൃഷ്ണന്‍, മീര കൃഷ്ണന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മുനിസിപ്പല്‍ സെക്രട്ടറിക്ക് പരാതി നല്‍കി. സ്വകാര്യ ഏജന്‍സികളെ ഉള്‍പ്പെടുത്തി എബിസി നടപ്പാക്കുന്നതിലും, മൂവാറ്റുപുഴ വെറ്റിനറി വിഭാഗം ഡോക്ടര്‍മാരെ ഉപയോഗിച്ച് ആന്റി റാബിസ് ഇന്‍ജെക്ഷന്‍ അലഞ്ഞു നടക്കുന്ന നായകള്‍ക്ക് നല്‍കുന്നതിലും വേണ്ട നടപടി സ്വീകരിക്കാമെന്ന് സെക്രട്ടറി ഉറപ്പു നല്‍കി. പരാതിയുടെ കോപ്പി ജില്ലാ കളക്ടര്‍ക്കും മൃഗ സംരക്ഷണ വകുപ്പിനും നല്‍കുമെന്ന് കൗണ്‍സിലര്‍മാര്‍ അറിയിച്ചു.

 

Back to top button
error: Content is protected !!