തെരുവുനായ ആക്രമണം; വാരപ്പെട്ടിയില്‍ മൂന്ന് ആടുകളെ കൊന്നു

കോതമംഗലം: വാരപെട്ടി പഞ്ചായത്തിലെ കക്കാട്ടൂരില്‍ തെരുവ് നായകള്‍ ആടിനെ കൊന്നു. പ്ലാക്കോട്ട് ശിവ ശങ്കരന്റെ മേയാന്‍ വിട്ടിരുന്ന ആടുകളെയാണ് തെരുവുനായകള്‍ ആക്രമിച്ച് കൊന്നത്. തെരുവ് നായ ആക്രമണത്തില്‍ മൂന്ന് ആടുകളെ കൊല്ലുകയും ഒരെണ്ണത്തിന് പരിക്കേല്‍ക്കുകയും ചെയ്തു. പത്തോളം നായകള്‍ കൂട്ടമായി എത്തിയാണ് ആടുകളെ ആക്രമിച്ചത്. ശിവശങ്കരന്റെ ഉപജീവന മാര്‍ഗമാണ് ആട് വളര്‍ത്തല്‍. പ്രദേശത്ത് തെരുവ് നാശ ശല്യം രൂക്ഷമാണെന്നും നടപടികള്‍ വേണമെന്നുമാണ് നാട്ടുകാര്‍ ആവശ്യം.

Back to top button
error: Content is protected !!