മൂവാറ്റുപുഴ നഗരത്തിലെത്തുന്നവർ ശ്രദ്ധിക്കുക; കുഴികൾ ഒരുക്കി അധികൃതർ

മൂവാറ്റുപുഴ: നഗരത്തില്‍ എത്തുന്നവര്‍ക്ക് വാരിക്കുഴി തീര്‍ത്ത് മൂവാറ്റുപുഴ നഗരം. ദിനംപ്രതി നൂറകണക്കിന് സ്‌കൂള്‍ വിദ്യാര്‍ത്ഥികളും, കല്‍നടയാത്രക്കാരുമുള്‍പ്പെടെയുള്ള യാത്രക്കാര്‍ സഞ്ചാരിക്കുന്ന കച്ചേരിത്താഴത്തിനും ടി.ബി ജംഗ്ഷനും ഇടയിലുള്ള റോഡിലെ ഓടയുടെ കോണ്‍ക്രീറ്റ് സ്ലാബാണ് ഒരു മാസത്തിലേറെയായി തകര്‍ന്നു കിടക്കുന്നത്. റോഡിലൂടെ പോകുന്നവര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ എപ്പോള്‍ വേണമെങ്കിലും ഓടയില്‍ വീഴാനുള്ള സാധ്യതകള്‍ ഏറെയാണ്. അധികാരികള്‍ നടപടി സ്വീകരിക്കത്തതിനെ തുടര്‍ന്ന് പൗരസമതിയുടെ നേതൃത്വത്തില്‍ ഇവിടെ അപായസൂചക ബോര്‍ഡുകളള്‍ സ്ഥാപിച്ചിരുന്നു. ഓടയുടെ സ്ലാബ് അടയ്ക്കണമെന്നാവശ്യപ്പെട്ട് പൗരസമതിയും, വ്യാപരികളും പല തവണ നഗരസഭയിലും, പിഡബ്യൂഡി അധികാരികള്‍ക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍ വിഷയത്തില്‍ കേരള റോഡ് ഫണ്ട് ബോര്‍ഡാണ് നടപടി സ്വീകരിക്കേണ്ടതെന്നാണ് പി.ഡബ്യൂ.ഡി അധികാരികളുടെ വാധം. വിഷയത്തില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ പിഡബ്യൂഡി എക്സിക്യൂട്ടീവ് എഞ്ചീനിയറുമായും ചര്‍ച്ച നടത്തിയിരുന്നു. ഉടന്‍ തന്നെ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഉപരോധ സമരമുള്‍പ്പെടെയുള്ള പ്രക്ഷേഭങ്ങള്‍ ആരംഭിക്കുമെന്ന് ബിജെപി പ്രവര്‍ത്തകര്‍ പറഞ്ഞു. നിലവരം കുറഞ്ഞ സ്ലാബുകള്‍ സ്ഥാപിക്കുന്നതാണ് വാഹനങ്ങള്‍ കയറുമ്പോള്‍ സ്ലാബ് തകരാന്‍ കാരണമെന്നാണ് നാട്ടകാര്‍ ആരോപിക്കുന്നത്.

 

Back to top button
error: Content is protected !!