പെരുമ്പാവൂരില്‍ ബ്രൗണ്‍ ഷുഗറുമായി ആറ് അതിഥിത്തൊഴിലാളികള്‍ പിടിയില്‍

പെരുമ്പാവൂര്‍: 6.32 ഗ്രാം ബ്രൗണ്‍ ഷുഗറുമായി പെരുമ്പാവൂരില്‍ ആറ് അതിഥിത്തൊഴിലാളികള്‍ പോലീസ് പിടിയില്‍. ആസാം സോണിറ്റ്പൂര്‍ സ്വദേശി മിറാജുള്‍ ഇസ്ലാം (20), നൗഗാവ് സ്വദേശികളായ സദിക്കുല്‍ ഇസ്ലാം (24), അഫ്‌സിക്കുര്‍ റഹ്‌മാന്‍ (25) മണിനൂര്‍ ഹഖ് (27), റജക് അലി (25), മുര്‍ഷിദാബാദ് സ്വദേശി ഇന്തജൂര്‍ (44 )എന്നിവരാണ് പെരുമ്പാവൂര്‍ പോലീസിന്റെ പിടിയിലായത് . മിറാജുള്‍ ഇസ്ലാമിന്റെ പക്കല്‍ നിന്നും 4.50 ഗ്രാം ബ്രൗണ്‍ ഷുഗര്‍ കണ്ടെടുത്തു. രണ്ട് ദിവസം മുമ്പാണ് ഇയാള്‍ മയക്കുമരുന്നുമായി കേരളത്തിലെത്തിയത്. വെങ്ങോലയില്‍ നിന്ന് ഇയാളെ പിടികൂടുമ്പോള്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയ 13400 രൂപയും പോലീസ് കണ്ടെടുത്തു. അഞ്ച് പേരെ മയക്കുമരുന്നുമായി പെരുമ്പാവൂര്‍ ടൗണില്‍ നിന്നുമാണ് വില്‍പനയക്കിടയില്‍ പിടികൂടിയത്. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം രണ്ട് ദിവസമായാണ് പരിശോധന നടത്തിയത്. ഇന്‍സ്‌പെക്ടര്‍ ആര്‍. രഞ്ജിത് സബ് ഇന്‍സ്‌പെക്ടര്‍മാരായ റിന്‍സ് എം തോമസ്, ജോസി എം ജോണ്‍സന്‍ , വി .എം ഡോളി, എസ്.സി.പി.ഒ പി.എ അബ്ദുല്‍ മനാഫ് സി.പി.ഒ മാരായ കെ.എ അഭിലാഷ്, എസ്.അഭിലാഷ് , ജിജുമോന്‍ തോമസ്, പി.എസ് സിബിന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നുപരിശോധന.

Back to top button
error: Content is protected !!