ശിവരാത്രി ആഘോഷങ്ങള്‍ക്കൊരുങ്ങി മഹാദേവക്ഷേത്രങ്ങള്‍.

 

മൂവാറ്റുപുഴ : ശിവരാത്രി ആഘോഷങ്ങൾക്ക് മഹാദേവ ക്ഷേത്രങ്ങൾ ഒരുങ്ങി .കൊറോണ മാനദണ്ഡങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ആഘോഷങ്ങള്‍ ഒഴിവാക്കി ക്ഷേത്രചടങ്ങുകള്‍ മാത്രമാണ് നടക്കുക.

ആനിക്കാട് തിരുവുംപ്ലാവില്‍ മഹാദേവക്ഷേത്രത്തില്‍ മഹാശിവരാത്രി ദിവസമായ നാളെ രാവിലെ 4.15 ന് രുദ്രാഭിഷേകം, 4.30ന് ശംഖാഭിഷേകം, 5.30ന് അഷ്ടദ്രവ്യഗണപതിഹോമം, 6ന് പുരാണപാരായണം, 7ന് എതൃത്തപൂജ, 8ന് പന്തീരടിപൂജ, 8.30ന് ശ്രീബലി എഴുന്നള്ളിപ്പ്, 9.30ന് ധാര, 10.30ന് നവകാഭിഷേകം.
11ന് കാവടി അഭിഷേകം, വൈകിട്ട് 4ന് കാഴ്ചശ്രീബലി, 6.45ന് ദീപാരാധന, 12ന് ശിവരാത്രി പൂജാദര്‍ശനം, 12.30ന് ശിവരാത്രി വിളക്ക്, 12മുതല്‍ തീര്‍ത്ഥക്കരയില്‍ ബലി ഇടീല്‍. കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ചടങ്ങുകള്‍.

മൂവാറ്റുപുഴ
എസ്എന്‍ഡിപി യോഗം മൂവാറ്റുപുഴ യൂണിയന്റെ കീഴിലുള്ള ശ്രീകുമാരഭജന ദേവസ്വംക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം  വിവധ പരിപാടികളോടെ ആഘോഷിക്കും.
രാവിലെ 5.30ന് ഗണപതിപൂജ, 6ന് ഉഷപൂജ, 8ന് കലശപൂജ, 9ന് കലശാഭിഷേകം, 9.30ന് ശിവങ്കല്‍പ്രത്യേകപൂജകള്‍, 10.30ന് മദ്ധ്യാഹ്ന പൂജ, വൈകിട്ട് 6.30ന് വിശേഷാ ല്‍ ദീപാരാധന, രാത്രി 12ന് പിതൃതര്‍പ്പണം.
നാളെ രാവിലെ 6.30മുതല്‍ വൈകിട്ട് 6.30വരെ ക്ഷേത്രം മേല്‍ ശാന്തിരാജേഷ് ശാന്തികളുടെ നേതൃത്വത്തില്‍ അഖണ്ഡനാമജപം ഉണ്ടായിരിക്കും.
രാത്രി 12മുതല്‍ ക്ഷേത്രത്തില്‍ മേല്‍ശാന്തിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ഒരേസമയം 150 പേര്‍ക്ക് ഒരുമിച്ച് സാമൂഹ്യ അകലം പാലിച്ച് ബലിതര്‍പ്പണം ചെയ്യുവാനുള്ള സൗകര്യമുണ്ട്.

വെള്ളൂര്‍ക്കുന്നം മഹാദേവക്ഷേത്രത്തില്‍ ശിവരാത്രിമഹോത്സവം നാളെ രാവിലെ പതിവ്പൂജകള്‍, 9മുതല്‍ ശ്രീബലി എഴുന്നള്ളിപ്പ്, വൈകിട്ട് 5മുതല്‍ കാഴ്ചശ്രീബലി, 60.30മുതല്‍ പുഷ്പാഭിഷേകം, ചുറ്റുവിളക്ക്, 7ന് ദീപാരാധന, വെടിക്കെട്ട്.
രാത്രി 9ന് ശിവരാത്രി വിശേഷാല്‍ പൂജകള്‍, 12ന് മഹാശിവരാത്രി അഭിഷേകം, 1ന് വിളക്കിനെഴുന്നള്ളിപ്പ്, വലിയ കാണിക്ക, 2ന് ഇറക്കി എഴുന്നള്ളിപ്പ്.

Back to top button
error: Content is protected !!