ഏക സിവില്‍ കോഡും ഇന്ത്യന്‍ ബഹുസ്വരതയും കുടമുണ്ട കവലയില്‍ സാംസ്‌കാരിക സദസ് നടത്തി

 

കവളങ്ങാട്: ഏക സിവില്‍ കോഡും ഇന്ത്യന്‍ ബഹുസ്വരതയും വിഷയത്തില്‍ കുടമുണ്ട കവലയില്‍ സാംസ്‌കാരിക സദസ് നടത്തി. പല്ലാരിമംഗലം ദേശീയ വായനശാലയും പുരോഗമന കലാ സാഹിത്യ സംഘം പല്ലാരിമംഗലം യൂണിറ്റും സംയുക്തമായി നടത്തിയ സദസ് കലാ സാഹിത്യ സംഘം മേഖലാ പ്രസിഡന്റ്് ബോബി പി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് കെ എ യൂസുഫ് അധ്യക്ഷനായി. കലാസാഹിത്യ സംഘം പ്രസിഡന്റ്് എം ഐ ലോമി, വായനശാല സെക്രട്ടറി എം എം ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!