അയല്‍പക്കംപിറവം

മലയോര മേഖലയില്‍ പുത്തന്‍ പ്രതീക്ഷ നല്‍കി ഡോ സിന്ധുമോള്‍ ജേക്കബ്

 

പിറവം: പിറവം നിയോജകമണ്ഡലത്തിലെ മലയോരമേഖലകളില്‍ പുത്തന്‍ പ്രതീക്ഷകള്‍ നല്‍കി എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി ഡോ. സിന്ധുമോള്‍ ജേക്കബിന്റെ സ്ഥാനാര്‍ത്ഥി പര്യടനം മുന്നേറുന്നു. ചെണ്ടമേളത്തിന്റെയും ബാന്റുമേളങ്ങളുടെയും അകമ്പടിയോടെ ഇന്ന് ഇലഞ്ഞി പഞ്ചായത്തിലായിരുന്നു സ്ഥാനാര്‍ത്ഥി പര്യടനം.
പഞ്ചായത്തിലെ അന്ത്യാല്‍കോളനിയില്‍ എത്തിയ ഡോ.സിന്ധുമോള്‍ ജേക്കബിന് വലിയ സ്വീകരണമാണ് പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് നല്‍കിയത്. കോളനികളിയിലെ വീടുകളുടെ അവസ്ഥ നേരിട്ട് മനസിലാക്കി സ്ഥാനാര്‍ത്ഥി എല്ലാവര്‍ക്കും വീടെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിക്കുമെന്ന് ഉറപ്പ് നല്‍കി. തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ മലയോര ജനതയുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി തകര്‍ന്ന കിടക്കുന്ന റോഡുകള്‍ നന്നാക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ഉറപ്പ് നല്‍കി.
ജോസ് ഗിരി, നെല്ലിക്കാനം, അപ്പംകോളനി, ചക്കാലപ്പാറ, മുത്തേലപുരം കവല, വെട്ടിയോടി, വായനശാലപ്പടി, വണ്ടിപ്പുര, മേച്ചിറ കോളനി, പൈങ്കുറ്റി, അന്ത്യാല്‍ കോളനി, പരുത്തിപ്പിള്ളി, കുളങ്ങരപ്പടി, ചേലമറ്റം, ജനത, ചീപ്പുംപടി, പെരുമ്പടവം, കോളനി, ചെറേക്കുഴി കോളനി, മടുക്ക, ചേരുംതടം, പൈങ്കൊമ്പ്, എഴുകാമല, ആലപുരം, മാണികുന്ന് എന്നിവിടങ്ങളില്‍ പര്യടനം നടത്തി. തുടര്‍ന്ന് രാത്രി വൈകി ഇലഞ്ഞി ടൗണില്‍ പര്യടനം സമാപിച്ചു. പിന്നീട് കുടുംബയോഗങ്ങളിലും ഡോ. സിന്ധുമോള്‍ ജേക്കബ് പങ്കെടുത്തു.
ഓരോ സ്ഥലങ്ങളില്‍ എത്തുമ്പോള്‍ കണിക്കൊന്ന പൂക്കളും പഴങ്ങളും ചുവന്ന പൂക്കളും ഹാരങ്ങളും നല്‍കിയാണ് സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കുന്നത്. സ്വീകരണങ്ങള്‍ക്കെല്ലാം നന്ദി പറഞ്ഞാണ് ഡോ. സിന്ധുമോള്‍ ജേക്കബ് മടങ്ങുന്നത്.
സ്ഥാനാര്‍ത്ഥി പര്യടനത്തില്‍ സി.പി.ഐ എം. ഏരിയ സെക്രട്ടറി ഷാജു ജേക്കബ്, സി.പി.ഐ. ജില്ലാ എക്‌സിക്യൂട്ടീവ് കെ.എന്‍. ഗോപി,
കേരള കോണ്‍ഗ്രസ്(എം) പിറവം നിയോജകമണ്ഡലം പ്രസിഡന്റ്‌ ജോര്‍ജ് ചമ്പമല, മുന്‍ എം.എല്‍.എ. എം.ജെ. ജേക്കബ്, വി.ജെ.പീറ്റര്‍, ടോമി കെ. തോമസ, ഡോജിന്‍ ജോണ്‍, എല്‍സി ടോമി, മാജി സന്തോഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

ഫോട്ടോ:
പിറവം നിയോജകമണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി ഡോ. സിന്ധുമോള്‍ ജേക്കബിന് മുത്തോലപുരം പള്ളിത്താഴത്ത് നല്‍കിയ സ്വീകരണം

Back to top button
error: Content is protected !!
Close