സിജുവിന് ഇത് ചൂടേറും കാലം.

കോലഞ്ചേരി: ജീവിതം കരുപ്പിടിപ്പിക്കാൻ ഹോട്ടൽ അടുപ്പിലെ ചൂടിനോട് ദിനംപ്രതി പടപൊരുതുന്ന സിജുവിന് ഇത്തവണ തെരഞ്ഞെടുപ്പ് ചൂടും അതിജീവിക്കേണ്ടതായുണ്ട്. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് മഴുവന്നൂർ ഡിവിഷനിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായ സിജു കടയ്ക്കനാടിന് ഇത് ചൂടേറും കാലം തന്നെ… അതിരാവിലെ ജീവിത മാർഗ്ഗമായ ഹോട്ടലിലെ പുകയുന്ന അടുപ്പിലെ പണിക്ക് ശേഷം സിജു നേരെ കുളിച്ചൊരുങ്ങി തെരഞ്ഞെടുപ്പ് ഗോദയിലേക്ക്.രുചിയുടെ നൂറ് വിഭവങ്ങൾ വിളമ്പുന്ന കൈകളെ തന്നെ ഇത്തവണ കോൺഗ്രസ് മത്സര രംഗത്തിറക്കുകയായിരുന്നു.കൂട്ടുകാരനുമൊത്ത് കോലഞ്ചേരിക്കടുത്ത് പുതുപ്പനത്തുള്ള പച്ചക്കുരുമുളക്‌ എന്ന പേരിൽ ഹോട്ടൽ നടത്തിവരികയാണ് സിജു.ചെറുപ്പകാലം മുതൽ കോൺഗ്രസ്സ് രാഷ്ട്രീയത്തോട് ഇഷ്ടം തോന്നി പ്രവർത്തിക്കുന്ന സിജു യൂത്ത് കോൺഗ്രസ്സിൻ്റെ മുൻ നിയോജക മണ്ഡലം സെക്രട്ടറിയായിരുന്നു.വർഷങ്ങളായി പ്രദേശത്തെ പരിസ്ഥിതി സാംസ്കാരിക കൂട്ടായ്മയായ ഞെരിയാംകുഴി നേച്ചർ ക്ലബിൻ്റെ നായകനായി പ്രവർത്തിക്കുന്ന ഇദ്ദേഹം സാമൂഹ്യ രംഗത്തും കാരുണ്യ പ്രവർത്തനങ്ങളിലും മുൻപന്തിയിലുണ്ട്. തീർത്തും സാധാരണക്കാരനായ സിജുവിന് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇത് കന്നിയങ്കം കൂടിയാണ്.എൽ.ഡി.എഫിൻ്റെ പി.കെ.രമേഷ്, ബി.ജെ.പിയുടെ സന്തോഷ് കൃഷ്ണൻകുട്ടി, ട്വൻറ്റി – ട്വൻറ്റിയുടെ കെ.സി.ജയചന്ദ്രൻ എന്നിവർ സിജുവിനൊപ്പം മത്സര രംഗത്തുണ്ട്.(സജോ സക്കറിയ ആൻഡ്രൂസ് – കോലഞ്ചേരി)

Back to top button
error: Content is protected !!