ഡോക്ടറേറ്റ് നേടിയ സിദ്ധീഖ് ബാഖവിയെ ആദരിച്ചു.

 

മൂവാറ്റുപുഴ: ഇസ്ലാമിക മന:ശാസ്ത്രത്തിൽ പി.എച്ച്.ഡി. നേടിയ ഡോ.സിദ്ധീഖ് ബാഖവിയ മുസ്ലിം ലീഗ് വെസ്റ്റ് മുളവൂരിൽ സംഘടിപ്പിച്ച ചടങ്ങിൽ ആദരിച്ചു.
കെ.പി.സി.സി.ജനറൽ സെക്രട്ടറി ഡോ.മാത്യു കുഴൽ നാടൻ, ഡോക്ടർ സിദ്ധീഖ് ബാഖവിക്ക് ഉപഹാരം നൽകി.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് കെ.എം.അബ്ദുൾ മജീദ് യോഗം ഉൽഘാടനം ചെയ്തു.ശാഖാ പ്രസിഡന്റ്‌  സിംപിൾ സിദ്ധീഖ് അദ്ധ്യക്ഷനായി.വെസ്റ്റ് മുളവൂർ ജുമാ മസ്ജിദ് ഇമാം നവാസ് ബാഖവി, പഞ്ചായത്ത് മെമ്പർ എം.എസ്‌.അലി, മുൻ മെമ്പർമാരായ പി.പി. മൈതീൻ, ഒ.എം.സുബൈർ, സീനത്ത് അസീസ്, സെക്രട്ടറി കെ.എം.റഫീഖ്, ട്രഷറർ അബ്ദുൾകരീം, അബ്ദുസലാം മൗലവി എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ : ഡോ.സിദ്ധീഖ് ബാഖവിക്ക് ഡോ.മാത്യു കുഴൽനാടൻ മുസ്ലിം ലീഗ് വെസ്റ്റ് മുളവൂർ കമ്മിറ്റിയുടെ ഉപഹാരം നൽകുന്നു.കെ.എം.അബ്ദുൾ മജീദ്, എം.എസ്.അലി, പി.പി. മൈതീൻ, സീനത്ത് അസീസ്‌, ഒ.എം.സുബൈർ, കെ.എം.റഫീഖ്, സിംപിൾ സിദ്ധീഖ് എന്നിവർ സമീപം.

Back to top button
error: Content is protected !!