നാടിന് കാവലാകാന്‍ ഹരിത കര്‍മ്മസേനക്കൊപ്പം അണി ചേര്‍ന്ന് പാമ്പാക്കുട സിഡിഎസ്സിലെ ശ്രേയസ്സ് കുടുംബശ്രീ

മൂവാറ്റുപുഴ: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പാമ്പാക്കുട പഞ്ചായത്തിലെ, രണ്ടാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ശ്രേയസ്സ് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍, ‘ഹരിത ഗ്രാമത്തിനായി ഹരിതകര്‍മ്മസേനക്കൊപ്പം ‘ പദ്ധതി നടപ്പിലാക്കി. പദ്ധതിയോടനുബന്ധിച്ച് ചിറക്കടവ് ജംഗ്ഷനില്‍ സിഗ്‌നേച്ചര്‍ ക്യാമ്പയിനും സംഘടിപ്പിച്ചു. മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളുടെ മുഖ്യ പങ്ക് വഹിക്കുന്ന ഹരിത കര്‍മ്മ സേനാംഗങ്ങളായ രജനി പ്രസാദ്, പ്രിയ രതീഷ് എന്നിവരെ പരിസ്ഥിതി ദിനത്തില്‍ ആദരിച്ചു. കൂടാതെ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് ഗ്ലൗസുകള്‍, സാനിറ്റൈസര്‍, ഹാന്‍ഡ് വാഷ്, ഡെറ്റോള്‍, ലോഷന്‍, സോപ്പുകള്‍, ഫസ്റ്റ് എയ്ഡ് കിറ്റ് എന്നിവയടങ്ങിയ ഹൈജീന്‍ കിറ്റുകള്‍ വിതരണം ചെയ്തു. വാര്‍ഡ് മെമ്പര്‍ ഫിലിപ്പ് ഇരട്ടയാനിക്കല്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. അയല്‍ക്കൂട്ടം പ്രസിഡന്റ് മഞ്ജുഷ അനില്‍ അധ്യക്ഷയായി. സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു മോഹനന്‍ ഹരിത കര്‍മ്മ സേനാംഗങ്ങളെ ആദരിച്ചു. കുടുംബശ്രീ ജില്ല മിഷന്‍ സംരംഭ കോര്‍ഡിനേറ്റര്‍ ബിബിന്‍ ഗോപി, സി ഡി എസ് അംഗം ഓമന ബാബു, എ ഡി എസ് പ്രസിഡന്റ് അമിത സന്ദീപ്, മീഖ കുടുംബശ്രീ സെക്രട്ടറി വിജയ സതീഷ് എന്നിവര്‍ പ്രസംഗിച്ചു.സ്വപ്ന രമേശ്, ശ്രീജ പ്രതാപ്, ബിന്ദു സജ്ഞയന്‍, സന്ധ്യ മനോജ്, ശാന്ത രവി, ചന്ദ്രിക കുമാരന്‍, അംബിക സുനില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.പൊതുജനങ്ങളില്‍ ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കൂടുതല്‍ അവബോധം വളര്‍ത്തി ,പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ എല്ലാ കുടുംബങ്ങളെയും പങ്കാളികളാക്കിക്കൊണ്ടുള്ള പ്രവര്‍ത്തന പദ്ധതികളും അയല്‍ക്കൂട്ടം വഴി ലക്ഷ്യമിടുന്നുണ്ട്. ഭവന സന്ദര്‍ശനങ്ങള്‍, ബ്രോഷര്‍ വിതരണം, ട്രാന്‍സിറ്റ് വാക്ക് വിത്ത് ഹരിത കര്‍മ്മ സേന, സര്‍വ്വേകള്‍ എന്നിവയും പ്രധാന പ്രവര്‍ത്തന പദ്ധതികളില്‍ പെടുന്നു.