വീട്ടൂര്‍ എബനേസര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ശ്രദ്ധ മോട്ടിവേഷണല്‍ ക്ലാസ് സംഘടിപ്പിച്ചു

മൂവാറ്റുപുഴ: വീട്ടൂര്‍ എബനേസര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ശ്രദ്ധ എന്ന പേരില്‍ മോട്ടിവേഷണല്‍ ക്ലാസ് സംഘടിപ്പിച്ചു. പ്രഭാഷകനും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷനുമായ വി.കെ സുരേഷ് ബാബുവാണ് ക്ലാസ് നയിച്ചു.ജീവിത വിജയം നേടുന്നതില്‍ ദേശം, കാലം, സമയം, ശ്രദ്ധ, ഏകാഗ്രത തുടങ്ങിയവയുടെ പങ്ക് എത്ര മാത്രമാണെന്ന് സരസമായ ഉദാഹരണങ്ങളിലൂടെ അദ്ദേഹം സമര്‍ത്ഥിച്ചു.
സ്‌കൂളിന്റെ ഉപഹാരം മാനേജര്‍ കമാന്‍ഡര്‍ സി.കെ. ഷാജി നല്‍കി. പ്രധ്യാന അധ്യാപിക ജീമോള്‍ കെ.ജോര്‍ജ്ജ്, പി.ടി.എ. പ്രസിഡന്റ് മോഹന്‍ദാസ് എസ്. അക്കാദമിക് കൗണ്‍സില്‍ അംഗം സുധീഷ് എം. എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!