നഗരത്തിലെ ഷോപ്പിംഗ് കോംപ്ലക്‌സില്‍ തീപിടുത്തം

മൂവാറ്റുപുഴ: നഗരത്തിലെ ഷോപ്പിംഗ് കോംപ്ലക്‌സില്‍ തീപിടുത്തം. വെള്ളിയാഴ്ച രാത്രി 10ഓടെ മൂവാറ്റുപുഴ പി.ഒ ജംഗ്ഷനിലെ സത്രം കോംപ്ലക്‌സിലാണ് തീ പിടുത്തമുണ്ടായത്. കോംപ്ലക്‌സിലെ കടമുറികളുടെ മീറ്ററുകള്‍ സ്ഥാപിച്ചിരിക്കുന്ന ഗ്രൗണ്ട് ഫ്‌ലേറിലെ ഭാഗത്തുനിന്നാണ് തീപടര്‍ന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ട വ്യാപാരികള്‍ ഉടന്‍ മൂവാറ്റുപുഴ അഗ്‌നിരക്ഷാ നിലയത്തില്‍ വിവരമറിയിച്ചു. തുടര്‍ന്ന് അഗ്‌നിരക്ഷാ സേനയെത്തി തീയണയ്ക്കുകയായിരുന്നു. സീനിയര്‍ ഫയര്‍ ഓഫീസര്‍ സിദ്ധീഖ് ഇസ്മായില്‍, ഫയര്‍ ഓഫീസിര്‍മാരായ റിനിഷ് ടി.ആര്‍, ഷിബു പി ജോസഫ്, അനീഷ്‌കുമാര്‍ പി.ബി, ഷമീര്‍ഖാന്‍ എ, എന്നിവരുടെ നേതൃത്വത്തിലാണ് തീ അണച്ചത്.

 

Back to top button
error: Content is protected !!