ക​ട​യ​ട​പ്പ് സ​മ​രം: ജി​ല്ല​യി​ൽ റേ​ഷ​ന്‍ വി​ത​ര​ണം സ്തം​ഭി​ച്ചു

കൊച്ചി: വേതന പരിഷ്‌കരണം ആവശ്യപ്പെട്ട് റേഷന്‍ വ്യാപാരികളുടെ ഭൂരിഭാഗം സംഘടനകളും സംസ്ഥാനമൊട്ടാകെ ആരംഭിച്ച കടയടപ്പ് സമരത്തിന്റെ ആദ്യദിനം ജില്ലയില്‍ റേഷന്‍ വിതരണം സ്തംഭിച്ചു. ജില്ലയിലെ 1288 റേഷന്‍ വിതരണ കേന്ദ്രങ്ങളും അടഞ്ഞുകിടന്നു. സിഐടിയു ഉള്‍പ്പെടെ നാല് സംഘടനകള്‍ അടങ്ങിയ സംയുക്ത റേഷന്‍ കോ-ഓര്‍ഡിനേഷന്‍ സമിതിയും എഐടിയുസിയുടെ നേതൃത്വത്തിലുള്ള കേരള റേഷന്‍ എംപ്ലോയീസ് ഫെഡറേഷനും സമരരംഗത്തുണ്ട്. മുഴുവന്‍ റേഷന്‍ കട ജീവനക്കാര്‍ക്കും മിനിമം വേതനം 30,000 രൂപ ലഭിക്കുന്ന തരത്തില്‍ വേതന പാക്കേജ് അടിയന്തരമായി പരിഷ്‌കരിക്കുക, റേഷന്‍ കട നടത്തിക്കൊണ്ടുപോകുന്ന അര്‍ഹതയുള്ള മുഴുവന്‍ സെയില്‍സ്മാന്‍മാരെയും റേഷന്‍ ലൈസന്‍സികളായി സ്ഥിരപ്പെടുത്തുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തുന്ന സമരം ഇന്നും തുടരും.

Back to top button
error: Content is protected !!