പായിപ്ര പഞ്ചായത്ത് വൈസ് പ്രസിഡന്റായി ഷോബി അനില്‍ സ്ഥാനമേറ്റു

മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്ത് വൈസ് പ്രസിഡന്റായി ഷോബി അനില്‍ സ്ഥാനമേറ്റു. കോണ്‍ഗ്രസ്സ് പാര്‍ട്ടിയിലെ ധാരണ പ്രകാരം നിസ്സ മൈതീന്‍ രാജിവെച്ച സ്ഥാനത്തേയ്ക്കാണ് ഷോബി അനില്‍ സ്ഥാനമേറ്റത്. ഇന്ന് 11ഓടെ പഞ്ചായത്തില്‍ നടന്ന തെരഞ്ഞെടുപ്പുല്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ദീപ റോയിയെ പരാജയപ്പെടുത്തിയാണ് ഷോബി അനില്‍ വൈസ് പ്രിസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഷോബി അനിലിന് 12 വോട്ടും, ദീപ റോയിയ്ക്ക് 10 വോട്ടുമാണ് ലഭിച്ചത്. സ്റ്റാറ്റിറ്റിക്‌സ് ഓഫീസര്‍ വരണാധികാരിയായി. തെരഞ്ഞെടുപ്പിന് ശേഷം നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വര്‍ക്കി സത്യവാചകം ചൊല്ലിക്കൊടുത്തു. 3വര്‍ഷമാണ് ഷോബി അനിലിന്റെ ഭരണകാലയളവ്.

Back to top button
error: Content is protected !!