ജീവഭയം മറന്ന് പിണറായിയുടെ കുടുംബാധിപത്യത്തിനെതിരെ പ്രതികരിക്കുന്ന സിപിഐഎം നേതാക്കൾക്ക് ബിജെപി സംരക്ഷണം നൽകും: ശോഭാ സുരേന്ദ്രൻ

കൊച്ചി: നരേന്ദ്രമോദി ശക്തനായ ഭരണാധികാരിയെന്ന് പറഞ്ഞ ജു സുധാകരനെ അഭിനന്ദിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇന്ത്യയുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജി ശക്തനായ ഭരണാധികാരിയാണെന്നും മോദി സർക്കാർ അഴിമതിരഹിത ഭരണമാണ് കാഴ്ചവെക്കുന്നതെന്നുമുൾപ്പടെയുള്ള യാഥാർഥ്യം തുറന്ന് പറഞ്ഞതിന് ജി സുധാകരൻ അഭിനന്ദനം അർഹിക്കുന്നുണ്ടെന്നാണ് ശോഭാ സുരേന്ദ്രന്റെ പോസ്റ്റ്. ജീവഭയം മാറ്റിവെച്ചു പിണറായിയുടെ കുടുംബാധിപത്യത്തിനും അഴിമതിക്കും ദുർഭരണത്തിനുമെതിരെ പ്രതികരിക്കുന്ന സിപിഎമ്മിന്റെ നേതാക്കൾക്ക് ബിജെപി സംരക്ഷണം നൽകും. ഒരു പൊതുപ്രവർത്തകന്റെ ധാർമികത ഉയർത്തിപ്പിടിക്കുന്ന സുധാകരന്റെ ഈ നിലപാടിനെ അഭിനന്ദിക്കുന്നുവെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. ജി സുധാകരന്റെ ചിത്രം കൂടി പോസ്റ്റ് ചെയ്തുകൊണ്ടാണ് ശോഭാ സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:

മോദിജിയെ കുറിച്ചുള്ള യാഥാർഥ്യം തുറന്ന് പറഞ്ഞ ജി സുധാകരന് നന്ദി

ഇന്ത്യയുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജി ശക്തനായ ഭരണാധികാരിയാണെന്നും മോദി സർക്കാർ അഴിമതിരഹിത ഭരണമാണ് കാഴ്ചവെക്കുന്നതെന്നുമുൾപ്പടെയുള്ള യാഥാർഥ്യം തുറന്ന് പറഞ്ഞതിന് മുൻ മന്ത്രി ശ്രീ ജി സുധാകരനോട് നന്ദി പറയുന്നു. ജീവഭയം മാറ്റിവെച്ചു പിണറായിയുടെ കുടുംബാധിപത്യത്തിനും അഴിമതിക്കും ദുർഭരണത്തിനുമെതിരെ പ്രതികരിക്കുന്ന സിപിഎമ്മിന്റെ നേതാക്കൾക്ക് ബിജെപി സംരക്ഷണം നൽകും. സിപിഎമ്മിന്റെ തീവെട്ടി കൊള്ളക്കെതിരെ അങ്ങ് സ്വീകരിച്ച നിലപാടിന് അഭിനന്ദനവും രേഖപ്പെടുത്തുന്നു.ജനാധിപത്യത്തിൽ ഭയരഹിതമായി പ്രവർത്തിക്കാനും അഭിപ്രായം പറയുവാനുമുള്ള സ്വാതന്ത്ര്യമാണ് നമുക്ക് വേണ്ടത്. എന്നാൽ സിപിഎം അത് നൽകുന്നില്ലെന്ന് യാഥാർത്ഥ്യം നമുക്ക് മുന്നിലുണ്ട്. അതിനെയെല്ലാം തൃണവൽക്കരിച്ചുകൊണ്ട് ഒരു പൊതുപ്രവർത്തകന്റെ ധാർമികത ഉയർത്തിപ്പിടിക്കുന്ന അങ്ങയുടെ ഈ നിലപാടിനെ ഒരിക്കൽ കൂടി ഞാൻ അഭിനന്ദിച്ചു കൊള്ളട്ടെ. അങ്ങ് ഇപ്പോൾ തുടരുന്ന രാഷ്ട്രീയത്തോട് എനിക്ക് കടുത്ത വിയോജിപ്പുണ്ടെങ്കിലും ഈ വിഷയത്തിൽ ഞാൻ അങ്ങയോടൊപ്പമാണ്

Back to top button
error: Content is protected !!