അനുമോദന യോഗവും അധ്യാപക ശില്പശാലയും സംഘടിപ്പിച്ചു

മൂവാറ്റുപുഴ: മൂവാറ്റുപുഴ ഉപജില്ലയില്‍ സ്‌കോളര്‍ഷിപ്പ് വിജയികള്‍ക്ക് അനുമോദനവും അധ്യാപക ശില്പശാലയും സംഘടിപ്പിച്ചു. ഉപജില്ലയില്‍ കഴിഞ്ഞ വര്‍ഷം നടന്ന എല്‍എസ്എസ്, യുഎസ്എസ് പരീക്ഷയില്‍ വിജയികളായ കുട്ടികള്‍ക്കും ക്ലാസിന് നേതൃത്വം കൊടുത്ത അധ്യാപകര്‍ക്കുമാണ് അനുമോദനം നല്‍കിയത്. മുനിസിപ്പല്‍ കൗണ്‍സിലര്‍ രാജശ്രീ രാജു പരിപാടി ഉദ്ഘാടനം ചെയ്തു. എച്ച്എം ഫോറം സെക്രട്ടറി എം.കെ മുഹമ്മദ് അധ്യക്ഷത വഹിച്ചു. കഴിഞ്ഞ വര്‍ഷം നടന്ന സ്‌കോളര്‍ഷിപ്പ് പരീക്ഷയില്‍ മുവാറ്റുപുഴ ഉപജില്ല സംസ്ഥാനത്ത് അഞ്ചാം സ്ഥാനവും എറണാകുളം ജില്ലയില്‍ ഒന്നാം സ്ഥാനവും നേടിയിരുന്നു. ബ്ലോക്ക് പ്രൊജക്ട് കോഡിനേറ്റര്‍ ആനി ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി . ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ജീജ വിജയന്‍ സമ്മാന വിതരണം നടത്തി. സീനിയര്‍ സൂപ്രണ്ട് ഡി ഉല്ലാസ്, എച്ച് എം ഫോറം അസിസ്റ്റന്റ് സെക്രട്ടറി പിഎ സലിം, ഹെഡ്മിസ്ട്രസ് മാരായ സിസ്റ്റര്‍ ലൂസി മാത്യു, സിസ്റ്റര്‍ സിസി മരിയ, ദീപ എ ബി, ശശികല സി റ്റി എന്നിവര്‍ പ്രസംഗിച്ചു. അധ്യാപകരായ കെഎം നൗഫല്‍, സൂസന്‍ കോര, അബിഷ സിറാജ്, നിസമോള്‍ കെ കെ, രാജി പി ശ്രീധര്‍ എന്നിവര്‍ ശില്പശാലക്ക്നേതൃത്വംനല്‍കി.

 

 

 

 

 

 

Back to top button
error: Content is protected !!